ഗസ്സയിലും യമനിലും ഇസ്റാഈല്‍ ബോംബാക്രമണം, ഹുദൈദ തുറമുഖത്തിന് നേരേയും ആക്രമണം; നിരവധി മരണം, പരുക്ക്
ടെല്‍അവീവ്: യെമനിലും ഗസ്സയിലും ബോംബാക്രമണം നടത്തി ഇസ്റാഈല്‍. ഗസ്സയില്‍ നുസ്റേത്ത് അഭയാര്‍തി ക്യാംപിലെ മൂന്നിടങ്ങളിലായാണ് ആക്രമണം നടത്തിയത്. ഇവിടെ 12ലേറെ ആളുകള്‍ മരിച്ചതായാണ് സൂചന. പരുക്കേറ്റവരെ കുറിച്ച് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
യമനില്‍ ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരെയായിരുന്നു ആക്രമണം. ഇവിടെ മൂന്നു പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 87 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യെമനിലെ എണ്ണ സംഭരണ ശാലയും പവര്‍ പ്ലാന്‍ും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തെക്കന്‍ ലെബനാനിലും ഇസ്റാഈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഹൂതി നീക്കങ്ങള്‍ക്കെതിരായ സന്ദേശമായാണ് ആക്രമണമെന്ന് ഇസ്റാഈല്‍ പ്രതിരോധ മന്ത്രി യൊവ് ഗാലന്റ് പ്രതികരിച്ചു. എന്നാല്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹൂതി വക്താവ് പ്രതികരിച്ചു. യമനെതിരായ അതിക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ഹൂതി പ്രതിനിധിയായ മുഹമ്മദ് അബ്ദുല്‍ സലാം ചൂണ്ടിക്കാട്ടി. ഗസ്സയിലെ ഫലസ്തീനികള്‍ക്ക് നല്കുന്ന പിന്തുണ പിന്‍വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സയണിസ്റ്റുകള്‍ ആക്രമണം നടത്തിയത്. എന്നാല്‍ അത് സംഭവിക്കാന്‍ പോകുന്നില്ല- അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇസ്റാഈല്‍ നേരിട്ട് നല്കുന്ന ആദ്യ തിരിച്ചടികൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."