അജ്‌മാൻ ഈത്തപ്പഴ മേള 24മുതൽ
അജ്‌മാൻ: രാജ്യത്തിൻ്റെ പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന അജ്‌മാൻ ലിവ ഈത്തപ്പഴമേള ജൂലൈ 24ന് ആ രംഭിക്കും. ജൂലൈ 28 വരെ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന അജ്‌മാൻ ഈത്തപ്പഴ മേളയിൽ അറേബ്യൻ തേൻ സംരംഭങ്ങളുടെ ശേഖരവും പ്രദർശനവും ഇക്കുറി മേളയെ ഏറേ ശ്രദ്ധേയമാക്കും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാ രിയുമായ ശൈഖ് ഹുമൈദ് ബി ൻ റാശിദ് അൽനുഐമിയുടെ കാർമികത്വത്തിലാണ് അജ്‌മാൻ ജറഫിലെ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെൻ്ററിൽ പ്രദർശനം നടക്കുക. അജ്‌മാൻ വിനോദ സഞ്ചാര വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തെ കർഷകരുടെ ശാക്തീകരണം ലക്ഷ്യം വെച്ചാണ് വർഷം തോറും മേള സംഘടി പ്പിക്കുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ നിരവധി വിത്യസ്തമാർന്ന സ്റ്റാളുകൾ ഒരുക്കും. മേളയിൽ രാജ്യത്തിന്റെ വിത്യസ്ത പ്രദേശങ്ങളിൽ ഉൽപാ ദിപ്പിക്കുന്ന വ്യത്യസ്ത തരങ്ങളായ ഈത്തപ്പഴങ്ങൾ ലഭ്യമാകും. ഈത്തപ്പഴം കൂടാതെ രാജ്യത്ത് പ്രാദേശിക കർഷകർ ഉത്പാദി പ്പിക്കുന്ന മാങ്ങ, നാരങ്ങ, ബദാം, പച്ചക്കറി വിഭവങ്ങൾ തുടങ്ങിയവയും പ്രദർശനത്തിനെത്തുന്നുണ്ട്. മേളയോടനുബന്ധിച്ച് ചിത്ര പ്രദർശനം, കുട്ടികൾക്ക് പ്ര ത്യേക പരിപാടികൾ എന്നിവ കഴിഞ്ഞ വർഷത്തിലേതെന്ന പോലെ അണിയിച്ച് ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് നിരവധി കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.
വൈകീട്ട് നാലിന് ആരംഭിക്കു ന്ന മേള രാത്രി പതിനൊന്ന് വരെ നീണ്ടു നിൽക്കും.15,000 ത്തോളം പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. കുടുംബങ്ങൾക്കും സന്ദർശകർക്കും ഏറെ വിനോദ കരമായിരിക്കും. ഈ മേളയോട നുബന്ധിച്ചു സന്ദർശകർക്ക് വിനോദ പരിപാടികളും മത്സരങ്ങ ളും നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മേളയിൽ സന്ദ ർശകർക്കുള്ള പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."