കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ എംബിഎ; സ്‌പോട്ട് അഡ്മിഷന്‍ 22ന്
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സി (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22ന് പ്രവേശനം നടത്തുന്നു.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്ക് കൂടിയ ഡിഗ്രിയും കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം.
കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സൗകര്യമുണ്ട്. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org സന്ദര്‍ശിക്കുക.
സംശയങ്ങള്‍ക്ക്; 9446529467, 9447079763.
mba in kerala institute of tourism and travel studies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."