വളരെ സിംപിളാണ് ചപ്പാത്തി എഗ് റോള്‍, ഇതൊന്ന് ഉണ്ടാക്കി നോക്കൂ
രാവിലത്തെ ഭക്ഷണമുണ്ടാക്കലും രാത്രിയിലെ ഭക്ഷണമുണ്ടാക്കലുമൊക്കെ ചില സമയങ്ങളില്‍ മടുപ്പ് വരുത്തുന്നതാണ്. ജോലിക്കുപോകുന്നവരാണെങ്കില്‍ പറയുകയും വേണ്ട. അതു കൊണ്ട് ചപ്പാത്തിവച്ച് ഒരു റോള്‍ ഹെല്‍തി റോള്‍ ഇന്നു റെഡിയാക്കാം.
ചപ്പാത്തി -3
മുട്ട -2
സവാള അരിഞ്ഞത് -1
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -ഒന്ന്
ക്യാരറ്റ് കനംകുറച്ച് നീളത്തില്‍ അരിഞ്ഞത് - ചെറിയ കപ്പ്
ക്യാപ്സിക്കം നീളത്തില്‍ അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
കുക്കുമ്പര്‍ അരിഞ്ഞത് - 3 കഷണം
മല്ലിയില അരിഞ്ഞത് -
നാരങ്ങാനീര് -അര സ്പൂണ്‍
ഉപ്പ് ,കുരുമുളക് പൊടി- ആ വശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചക്കറികളെല്ലാം അരിഞ്ഞെടുത്ത് ഒരു ബൗളില്‍ ഉപ്പും നാരങ്ങാനീരും കുരുമുളക് പൊടിയും മല്ലിയിലയും ചേര്‍ത്ത് മിക്സ് ചെയ്തു വയ്ക്കുക. മറ്റൊരു ബൗളില്‍ ആവശ്യത്തിന് മുട്ട ഉപ്പ് ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇനി ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ ബീറ്റ് ചെയ്ത മുട്ട കുറച്ചെടുത്ത് പാനിലേക്ക് ഒഴിക്കുക. അതിന് മുകളിലേക്ക് ഒരു ചപ്പാത്തി വയ്ക്കുക.
അടിഭാഗം വേവുമ്പോള്‍ ഒന്ന് തിരിച്ചിടുക ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റുക. മുട്ട മുകളില്‍ വരുന്ന വിധം വച്ച് മിക്സ് ചെയ്ത പച്ചക്കറികള്‍ കൂടി അതില്‍ വയ്ക്കുക. പിന്നീട് റോള്‍ ചെയ്തെടുക്കുക. വേണമെങ്കില്‍ മയോണൈസ് ചേര്‍ത്താം. ഹെല്‍തി ചപ്പാത്തി റോള്‍ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."