8326 ഒഴിവുകള്‍; എസ്.എസ്.സിയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മാത്രം മതി; സ്ഥിര സര്‍ക്കാര്‍ ജോലി നേടാം
കേരളത്തില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഹവില്‍ദാര്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് ഉള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 8326 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.
തസ്തിക& ഒഴിവ്
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഹവില്‍ദാര്‍ പോസ്റ്റുകളില്‍ 8326 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളില്‍ നിയമനം നടക്കും.
F.No. E/5/2024C2 SECTION (E9150)
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് MTS = 4887 ഒഴിവുകള്‍.
ഹവില്‍ദാര്‍ (CBIC & CBN) = 3439 ഒഴിവുകള്‍.
പ്രായപരിധി
എം.ടി.എസ് = 18 മുതല്‍ 25 വയസ് വരെ.
ഹവില്‍ദാര്‍ = 18 മുതല്‍ 27 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്
- പത്താം ക്ലാസ് വിജയം.
ഹവില്‍ദാര്‍
- പത്താം ക്ലാസ് വിജയം.
ശമ്പളം
ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം ശമ്പള കമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ള ലെവല്‍ 1 ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
വനിതകള്‍/ എസ്.സി, എസ്.ടി/ വിമുക്ത ഭടന്‍മാര്‍/ പിഡബ്ല്യൂബിഡി ക്കാര്‍ക്ക് അപേക്ഷ ഫീസില്ല.
മറ്റുള്ളവര്‍ = 100 രൂപ.
ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ; click here
വിജ്ഞാപനം: click here
ssc mts havildar recruitment for sslc holders 8326 vacancies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."