HOME
DETAILS

മലയോരമേഖലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി

  
backup
August 30 2016 | 19:08 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d


കുന്നുംകൈ: ഓണാഘോഷം കണക്കിലെടുത്ത് മലയോരത്ത് മദ്യം ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി.
 വ്യാജമദ്യ നിര്‍മാണം, ഉപഭോഗം, വിപണനം എന്നിവ കണ്ടെത്തി തടയുന്നതിന് പ്രത്യേക സ്‌ക്വാഡ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. സംയുക്ത വാഹനപരിശോധന, വനമേഖലയില്‍ റെയ്ഡുകള്‍, മദ്യഷാപ്പുകളില്‍ പരിശോധന, ജില്ലാ അതിര്‍ത്തികളില്‍ പട്രോളിങ് എന്നിവയും ശക്തമാക്കി.
 സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്‍ഡ്‌സ് മദ്യം, മാഹി, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള മദ്യസംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പ്പെടുന്നവര്‍ വിവരം വകുപ്പിനെ അറിയിക്കണം.
മലയോരത്തെ ആദിവാസികളെയും കോളനികളിലും വ്യാജവാറ്റും വില്‍പനയും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനമേഖല, കോളനികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹികക്ഷേമ വകുപ്പിന്റെ സഹായത്തോടെ പരിശോധനകളും റെയ്ഡും നടത്തും. പൊലിസ്, റവന്യൂ, എക്‌സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയും സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടക്കും.
 അനധികൃത മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനം, വിപണനം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുന്ന കള്ളുഷാപ്പുകളില്‍ നിരീക്ഷണം കര്‍ശനമാക്കും.  
പാണത്തൂര്‍ ചെക്ക്‌പോസ്റ്റ് വഴി വ്യാപകമായി മദ്യം ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ഭാഗങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തും. പൊലിസും എക്‌സൈസ് വകുപ്പും സംയോജിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പൊതുജനങ്ങളില്‍ നിന്നു വിവരങ്ങള്‍ സ്വീകരിക്കാനും അവ വകുപ്പ് തലവന്മാര്‍ക്കു കൈമാറാനുമായി സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago