മഴക്കാലമല്ലേ, നെയ്യ് കഴിക്കൂ... അറിയാം ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍
തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുവെ പറയാറുണ്ട്. മഴക്കാലമാകുമ്പോള്‍
എല്ലാവര്ക്കും പെട്ടെന്ന് അസുഖം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എത്രയൊക്കെ ശ്രമിച്ചാലും ഈ സമയത്ത് രോഗപ്രതിരോധശേഷി എല്ലാവര്ക്കും കുറവായിരിക്കും.
അസുഖങ്ങള്‍ പെട്ടെന്ന് പിടിപെടാതിരിക്കാന്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി. തണുപ്പ് കാലത്ത് നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന്് ആയുര്‍വേദവും പറയുന്നു. നെയ്യ് കഴിക്കുന്നതിലൂടെ ഈ സമയത്ത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് കിട്ടുക.
നെയ്യിലടങ്ങിയ വൈറ്റമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും.
ജലദോഷം, പനി എന്നിവയില്‍ നിന്നു ഇവ പ്രതിരോധിക്കും. കൂടാതെ, നെയ്യില്‍ ഒമേഗ- 3 ഫാറ്റി ആസിഡുകളും വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് പലതരം രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും.
ദഹനം സുഗമമാവാനും നെയ്യ് കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല, ഇത് കഴിക്കുന്നത് കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുകയും ചര്‍മ്മം തിളങ്ങാനും സഹായിക്കും. മഴക്കാലത്ത് മുഖക്കുരുവില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും നെയ്യുടെ ഉപയോഗത്തിലൂടെ സാധിക്കും. കണ്ണിനടിയിലുള്ള കറുത്ത പാടുകള്‍ ഇല്ലാതാക്കാനും വളരെ നല്ലതാണ് നെയ്യ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."