HOME
DETAILS

ഹൈറിച്ചിനെതിരേയെടുത്ത കേസ്: അന്വേഷണം സാധ്യമാകില്ലെന്ന് സി.ബി.ഐ

  
Web Desk
July 26 2024 | 02:07 AM

Unable to Probe Highrich Scam CBI Tells Court

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിയായ ഹൈറിച്ചിനെതിരേയെടുത്ത കേസുകളില്‍ അന്വേഷണം സാധ്യമാകില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. അനധികൃത നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ അഭ്യര്‍ഥിച്ച് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചെങ്കിലും ഉത്തരവുകൾ വരികയോ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല.

ഈ സന്ദര്‍ഭത്തില്‍ കേസ് സി.ബി.ഐക്ക് വിട്ട ശേഷവും പൊലിസ് വ്യാപകമായി കേസെടുത്ത് അന്വേഷിക്കുന്നുവെന്നാരോപിച്ച് ഹൈറിച്ച് ഡയറക്ടര്‍മാര്‍ നല്‍കിയ ഹരജിയിലാണ് സി.ബി.ഐ വിശദീകരണം നല്‍കിയത്. താങ്ങാവുന്നതിലധികം ജോലി ഭാരമുള്ളതിനാലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇത്രയും വിപുലമായ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചതായി സി.ബി.ഐ അറിയിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ചേര്‍പ്പ് പൊലിസെടുത്ത കേസിന്മേല്‍ നടത്തുന്ന അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നഭ്യര്‍ഥിച്ച് ഏപ്രില്‍ അഞ്ചിനാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചത്.

 The CBI has informed the court that it is unable to probe the Highrich scam


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  3 days ago