HOME
DETAILS

അര്‍ജ്ജുനായി പതിനൊന്നാം നാള്‍; തെരച്ചിലിന് തടസ്സമായി മഴയും അടിയൊഴുക്കും

  
Web Desk
July 26 2024 | 02:07 AM

eleventh-day-of-search-for-arjun

മംഗളൂരു: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും തുടരും. അതേസമയം തെരച്ചിന് വിഘാതമായി ഷിരൂരില്‍ ശക്തമായ മഴ തുടരുകയാണ്. അതോടൊപ്പം ഗംഗാവലിപ്പുഴയിലെ അടിയൊഴുക്കും ദൗത്യത്തെ അനിശ്ചിതത്വത്തിലക്കുന്നു. അടിയൊഴുക്കിനെ തുടര്‍ന്ന്‌ഡൈവിങ് സാധ്യമല്ലെന്ന് നാവികസേന അറിയിച്ചു. അതിനിരടെ രക്ഷാപ്രവര്‍ത്തനത്തിനായി മീന്‍ പിടുത്ത ബോട്ടുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. 

നിലവില്‍ പുഴയില്‍ ശക്തമായ അടിയൊഴുക്കുണ്ട്. ഗംഗാവലിയിലെ അടിയൊഴുക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വലിയ വെല്ലുവിളി. അഞ്ച് മുതല്‍ ആറ് നോട്ട്‌സ് വരെ വേഗത്തിലാണ് അടിയൊഴുക്ക്. രണ്ട് നോട്‌സില്‍ കൂടുതലാണെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാനാവില്ല. നാവികസേനയുടെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ടെസ്റ്റ് ഡൈവ് പോലും ചെയ്യാന്‍ സാധിക്കാത്തവിധമാണ് അടിയൊഴുക്ക്. അര്‍ജുന്‍ സഞ്ചരിച്ച ട്രക്കുണ്ടെന്ന് കണ്ടെത്തിയ നദിയുടെ ആഴങ്ങളില്‍ രണ്ടുതവണ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും അടിയൊഴുക്കിനെ തുടര്‍ന്ന് തിരച്ചില്‍ നടത്താനായില്ല. ഭാരംകെട്ടിയിറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ തിരച്ചില്‍ നിര്‍ത്തി നാവികസേനാംഗങ്ങള്‍ തിരിച്ചുകയറുകയായിരുന്നു. എന്നാല്‍, ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ രാത്രി വൈകിയും തുടര്‍ന്നു.

 അതേസമയം, കഴിഞ്ഞദിവസം കണ്ടെത്തിയ ശരീരഭാഗം തമിഴ്‌നാട് സ്വദേശി ശരവണിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മണ്ണിടിച്ചിലില്‍ അകപ്പെട്ട ടാങ്കര്‍ലോറിയുടെ ഡ്രൈവറായിരുന്നു ശരവണന്‍. അതേസമയം, ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അര്‍ജുന്‍ ഓടിച്ച ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ളില്‍ അര്‍ജുനുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. നാലിടത്ത് ലോഹഭാഗങ്ങളുള്ളതായാണ് സിഗ്‌നല്‍ ലഭിച്ചതെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ വ്യക്തമാക്കി. 

റോഡിന്റെ സുരക്ഷാകവചം, ടവര്‍, അര്‍ജുന്റെ ട്രക്ക്, ടാങ്കറിന്റെ കാബിന്‍ എന്നിവയാണ് മണ്ണിടിച്ചിലില്‍ കാണാതായത്. ഇവയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. റോഡില്‍ നിന്ന് 60 മീറ്റര്‍ ദൂരെ പുഴയിലാണ് ഇതുള്ളത്. ലോറിയില്‍ നിന്ന് തടികള്‍ വിട്ടുപോയിട്ടുണ്ടെന്നും എസ്.പി പി.എം നാരായണ, കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയിന്‍, റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ട്രക്കിന്റെ കാബിന്‍ ഏതുഭാഗത്താണെന്ന് ഡ്രോണില്‍ നിന്ന് ലഭിച്ച സിഗ്‌നലില്‍ വ്യക്തമായിട്ടില്ല. ട്രക്ക് കണ്ടെത്താന്‍ പുഴയില്‍ രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. നാവികസേനയുടെ അഞ്ചുപേരടങ്ങുന്ന സംഘം മൂന്ന് ബോട്ടിലായിരുന്നു തിരച്ചിലിന് ഇറങ്ങിയത്. മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. അതിനിടെ, ട്രക്കിന്റെ കൃത്യമായ പൊസിഷന്‍ നിര്‍ണയിക്കാന്‍ വേണ്ടിയുള്ള ഐബോഡ് പരിശോധനയ്ക്കായുള്ള ബാറ്ററികളും സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് 1.30 ഓടെ ബാറ്ററികള്‍ ഘടിപ്പിച്ച ശേഷം ഡ്രോണ്‍ പരിശോധനയിലൂടെ ട്രക്കിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല. കരനാവിക സേനയും എന്‍.ഡി.ആര്‍.എഫും അഗ്‌നിരക്ഷാ സേനയുമടക്കം 200 ഓളം പേരാണ് ഇന്നലെ ദൗത്യത്തിനുണ്ടായത്. 31 എന്‍.ഡി.ആര്‍.എഫ് അംഗങ്ങളും 42 എസ്.ഡി.ആര്‍.എഫ് അംഗങ്ങളുമാണുള്ളത്. ഇവര്‍ക്കൊപ്പം കരസേനയുടെ 60 ഉം നാവികസേനയുടെ 12ഉം ഡൈവര്‍മാരുമുണ്ടായിരുന്നു. കര്‍ണാടക അഗ്‌നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തില്‍ പങ്കാളികളായിരുന്നു. 

 അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ട്രക്കിലുണ്ടായിരുന്ന തടിക്കഷ്ണങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ അഗ്രകോണയില്‍ നിന്നാണ് തടി കണ്ടെത്തിയത്. ഇത് ട്രക്കിലുണ്ടായിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. തടിയില്‍ പ്രത്യേകമായി അടയാളം രേഖപ്പെടുത്തിയിരുന്നു. ഇതേ അടയാളമുള്ള തടിക്കഷ്ണങ്ങളാണ് കിട്ടയതെന്ന് മനാഫിന്റെ സഹോദരനും വ്യക്തമാക്കി.

മന്ത്രിമാരായ എ.കെ ശശീന്ദ്രനും മുഹമ്മദ് റിയാസും ഷിരൂരിലേക്ക് പോകും. ഇവര്‍ ഉച്ചയോടെ സ്ഥലത്ത് എത്തിച്ചേരും. അര്‍ജുനെ കണ്ടെത്തുന്നതുവരെ സമ്മര്‍ദം തുടരുമെന്ന് റിയാസ് നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം. അങ്കോലയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലേര്‍ട്ടാണ്. അതിശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago