എന്നാലും എന്റെ ഹവായ് ചെരുപ്പേ...! നിനക്ക് ലക്ഷങ്ങള്‍ വിലയോ
നമ്മള്‍ ബാത്‌റൂമിലും വീടനകത്തും ഉപയോഗിക്കുന്ന സ്ലിപ്പര്‍ ചെരിപ്പുകള്‍ അഥവാ (ഹവായ്, വള്ളിച്ചെരുപ്പ്) ചില്ലുകൂട്ടിലാക്കി പേര് മാറ്റി വലിയ തുകയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വില്‍ക്കുന്നതായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുവൈത്തിലെ ഒരു ഷോപ്പില്‍ ഏകദേശം 4500 റിയാലിനാണ് (ഒരു ലക്ഷം രുപ) ചെരുപ്പുകള്‍ വില്‍ക്കുന്നത്. സംഭവം കണ്ടു ഞെട്ടിയിരിക്കുകയാണ് ഇന്ത്യക്കാര്‍. പ്രത്യേകിച്ച് മലയാളികള്‍.
നമ്മള്‍ സാധാരണയായി ബാത്‌റൂമില്‍ ധരിക്കുന്ന തരത്തിലുള്ള ചെരുപ്പുകള്‍ പോലെയാണ് ഇവ കാണപ്പെടുന്നതെന്നും മറ്റെന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയില്ലെന്നും മലയാളികളുടെ കമന്റ്. 'ഫാഷന്‍ സനൂബ'എന്ന പേരിലാണ് സ്ലിപ്പര്‍ പ്രചരിക്കുന്നത്. വലിയ വിലയില്‍ സമ്പന്നര്‍ക്ക് എന്തും വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഒരാളുടെ കമന്റ്. ഇന്ത്യയില്‍ ഈ സ്ലിപ്പറുകള്‍ 60 രൂപക്ക് വാങ്ങാമെന്നും മറ്റൊരാളും പറഞ്ഞു. നമ്മുടെ വള്ളിച്ചെരുപ്പിന് ഏറിയാല്‍ 200 രൂപ വരെ പോവും.
ഏതെങ്കിലും വലിയ ബ്രാന്‍ഡിന്റെ ചെരുപ്പായിരിക്കുമെന്ന് കരുതണ്ട. ഇത് നമ്മുടെ സാധാരണ ഹവായി തന്നെ. എവിടെകുഴിച്ചാലും പെട്രോളിയം കിട്ടുന്ന സമ്പന്ന രാജ്യത്ത് വില്‍ക്കുന്ന ചെരുപ്പിന് ലക്ഷങ്ങള്‍ വിലയിട്ടാലും ഞെട്ടലൊന്നും വേണ്ടന്നു മറ്റൊരാളുടെ കമന്റ്. ഞങ്ങള്‍ ഇന്ത്യക്കാര്‍ ടോയ്‌ലറ്റില്‍ ഉപയോഗിക്കുന്ന ചെരുപ്പാണിതെന്നാണ് വേറൊരു കമന്റ്. നമ്മള്‍ സകലയിടത്തും ചവിട്ടിക്കോണ്ടു നടക്കുന്ന നമ്മുടെ വള്ളിച്ചെരുപ്പിന് ചര്‍ച്ച ചെയ്യാന്‍ മാത്രം എന്ത് പ്രത്യേകത എന്നു മാത്രം അറിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."