വാഹന 'സ്റ്റണ്ട്' വിഡിയോ വൈറല്‍; ഡ്രൈവര്‍ക്ക് 50,000 ദിര്‍ഹം പിഴ
ദുബൈ: അശ്രദ്ധമായ രീതിയില്‍ വാഹനമോടിക്കുന്ന സ്റ്റണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് യുവ ഡ്രൈവറെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. ഇതിലുള്‍പ്പെട്ട വാഹനം പൊലിസ് പിടിച്ചെടുക്കുകയും 50,000 ദിര്‍ഹം പിഴ ചുമത്തി വിട്ടയക്കുകയും ചെയ്തു. ഒരു റൗണ്ട് എബൗട്ടില്‍ ഡ്രിഫ്റ്റ് ചെയ്ത് കാര്‍ ഇരു ചക്രത്തില്‍ ഓടിക്കുന്നതടക്കം സ്റ്റണ്ട് വീഡിയോകളില്‍ ഉള്‍പ്പെട്ടിരുന്നു. വാഹനമോടിക്കുന്നയാളെ ഉടന്‍ തിരിച്ചറിഞ്ഞ് വിളിച്ചു വരുത്തിയെന്ന് ദുബൈ പൊലിസിലെ ഗതാഗത വകുപ്പ് ഉപ മേധാവി ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ കാര്‍ കൊണ്ട് സ്റ്റണ്ട് പോലുള്ള കുസൃതിത്തരങ്ങള്‍ താന്‍ നടത്തിയെന്ന് അദ്ദേഹം സമ്മതിച്ചു. അശ്രദ്ധമായി വാഹനമോടിച്ചാലുള്ള പിഴകള്‍ ഫെഡറല്‍ ട്രാഫിക് നിയമ പ്രകാരം യു.എ.ഇയില്‍ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.
വാഹനമോടിക്കുന്നവര്‍ തങ്ങളുടെ കണ്ടുകെട്ടിയ വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിന് മുന്‍പ് 50,000 ദിര്‍ഹം പിഴ ഒടുക്കേണ്ടി വരും. കുറ്റകൃത്യം നടത്തിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാര്‍ വീണ്ടും കണ്ടുകെട്ടുന്ന സാഹചര്യമുണ്ടായാല്‍ വാഹനം വിട്ടുനല്‍കുന്നതിന് അടയ്‌ക്കേണ്ട തുക ഇരട്ടിയാക്കും.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആദ്യമായി നടപ്പാക്കിയ ദുബൈ ട്രാഫിക് നിയമമനുസരിച്ച്, റിലീസ് തുക 2,00,000 ദിര്‍ഹം വരെയെന്ന് ബാധകമാക്കിയിട്ടുണ്ട്. ജീവന്‍ അപകടപ്പെടുത്തുകയോ റോഡ് നശിപ്പിക്കുകയോ ചെയ്യുന്നതടക്കമുള്ള കുറ്റങ്ങള്‍ക്ക് കനത്ത പിഴയും വാഹനങ്ങള്‍ പിടിച്ചെടുക്കലുമടക്കം ശിക്ഷകള്‍ നല്‍കുമെന്ന് ദുബൈ പൊലിസ് നേരത്തെ അറിയിച്ചിരുന്നു.
സ്മാര്‍ട് ഫോണുകളിലെ ദുബൈ പൊലിസ് ആപ്പിലെ 'പൊലിസ് ഐ' സേവനം വഴിയോ, അല്ലെങ്കില്‍ 'വീ ആര്‍ ഓള്‍ പൊലിസ്' സേവനമായ 901ല്‍ ബന്ധപ്പെട്ടോ റോഡ് സുരക്ഷാ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ പൊത ുജനങ്ങളോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."