കളയല്ലേ ഇവനെ, പല്ലിയെ തുരത്താനും കറ കളയാനുമൊക്കെ ബെസ്റ്റാണ് നമ്മുടെ ടൂത്ത് പേസ്റ്റ് ട്യൂബ്
ടൂത്ത് പേസ്റ്റ് തീരുമ്പോള്‍ ട്യൂബ് രണ്ടായി മുറിച്ച് അതിനുള്ളില്‍ ബാക്കിയുള്ള പേസ്റ്റുവരെ ഉപയോഗിച്ച ശേഷം മിക്കവാറും മലയാളികള്‍ ഇത് വലിച്ചെറിയുകയും ചെയ്യും. എന്നാല്‍ ബാക്കിയാവുന്ന ടൂത്ത് പേസ്റ്റ് ട്യൂബ് കൊണ്ട് ഉപകാരപ്രദമായ പലകാര്യങ്ങളും ചെയ്യാം. '
ആദ്യം തന്നെ നമുക്ക് ഒഴിഞ്ഞ ട്യൂബിന്റെ അടപ്പുള്ള ഭാഗം മുറിച്ചുകളയുക. ശേഷം അതില്‍ വെള്ളം നിറച്ച് കുലുക്കിയെടുക്കാം. ഈ പേസ്റ്റുവെള്ളം ഉപയോഗിച്ച് കറപിടിച്ച കത്തി, സ്റ്റീല്‍പാത്രങ്ങള്‍, ഗ്യാസ് സറ്റൗ, കട്ടിങ് ബോര്‍ഡ് എന്നിവ എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാം. ഇനി ഇത് രണ്ടായി മുറിച്ച് ചിരവയുടെ അടപ്പായും ഉപയോഗിക്കാം.
മാത്രമല്ല, പല്ലിയെ തുരത്താനും ബെസ്റ്റാണ് ഈ മിശ്രിതം. നമ്മുടെ വീടുകളിലെ വലിയ ശല്യമായി മാറുന്ന ജീവികളാണ് പല്ലിയും പാറ്റയുമൊക്കെ, ഇവ ആഹാരത്തില്‍ വീണാല്‍ ഭക്ഷ്യവിഷബാധ വരെ ഉണ്ടാവാം.
ഇതിനായി ഒരു സവാള കഷണങ്ങളാക്കി വെള്ളം ചേര്‍ക്കാതെ മിക്‌സിയിലിട്ട് അടിച്ചെടുക്കാം. ഇതിലേയ്ക്ക് പേസ്റ്റ് വെള്ളം ഒഴിച്ചതിനു ശേഷം ഒരു 20 മിനിറ്റ് മാറ്റിവയ്ക്കുക. ഇനി വെള്ളം മാത്രമായി അരിച്ചെടുത്തതിനു ശേഷം അല്‍പം കര്‍പ്പൂരപ്പൊടി കൂടി ചേര്‍ത്ത് മിക്‌സ് ചെയ്യണം.
ഈ വെള്ളം സ്േ്രപ ചെയ്തുകൊടുത്താല്‍ പല്ലിയും പാറ്റയുമൊന്നും വരില്ല. ഇത്തരത്തില്‍ ഉപയോഗശൂന്യമായ പേസ്റ്റ് ട്യൂബുകൊണ്ട് പല കാര്യങ്ങളും വീട്ടില്‍ പരീക്ഷിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."