അര്‍ജുനായുള്ള തെരച്ചില്‍ അതീവ ദുഷ്‌കരം; ഈശ്വര്‍ മാല്‍പെ വീണ്ടും നദിയിലിറങ്ങി
ഷിരൂര്‍: അര്‍ജുനായുള്ള തെരച്ചില്‍ പ്രതിസന്ധിയില്‍. ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങി നടത്തുന്ന തിരച്ചിലിലാണ് ഇനി ഏക പ്രതീക്ഷ. അതേസമയം തെരച്ചില്‍ ദുഷ്‌കരമാണെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
പ്രതികൂല കാലാവസ്ഥയിലും ഉഡുപ്പിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പേ ഇന്നും നദിയിലിറങ്ങി. ഇന്നലെ മൂന്ന് സ്‌പോട്ടുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ തകരഷീറ്റുകളും മരകഷ്ണങ്ങളും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ട്രക്കോ ട്രക്കിന്റെ ഭാഗങ്ങളോ കിട്ടിയിട്ടില്ല. അവശേഷിക്കുന്ന ഒരു സ്‌പോട്ടിലാണ് ഇന്ന് പരിശോധന തുടരുന്നത്.അടിത്തട്ടിലേക്ക് പോയി തിരച്ചില്‍ നടത്തുക ദുഷ്‌കാരമാണെന്നും ഇന്ന് കൂടി സ്വന്തം ഉത്തരവാദിത്തത്തില്‍ തിരച്ചില്‍ നടത്തുമെന്നും ഈശ്വര്‍ മാല്‍പേ അറിയിച്ചു.
തെരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. ഡ്രഡ്ജ് ചെയ്യാനുള്ള യന്ത്രം നദിയിലൂടെ എത്തിക്കാൻ കഴിയില്ല. മറ്റ് മാർഗങ്ങൾ തേടുകയാണ്. പ്രൊക്ലെയ്നർ നിലവിൽ എത്തിച്ചാലും നദിയിൽ ഇറക്കാൻ സാധിക്കില്ലെന്നും എംഎൽഎ പറഞ്ഞു. ഡ്രഡ്ജിങ് സാധിക്കില്ലെന്ന് കളക്ടറും വ്യക്തമാക്കി. അതേസമയം, തെരച്ചിൽ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി എകെ ശശീന്ദ്രൻ പറഞ്ഞു. തെരച്ചിൽ കൂടുതൽ കാര്യംക്ഷമമാക്കണം. എന്തു സഹായം നൽകാനും കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."