HOME
DETAILS

കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം "ആദരം 2024" സംഘടിപ്പിച്ചു 

  
July 28 2024 | 15:07 PM

Kuwait KMCC Balusherry Constituency organized Aadaram 2024

കുവൈത്ത് സിറ്റി :കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ആദരം 2024" എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിച്ചു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ കോർപറേറ്റ്  ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉത്ഘാടനം ചെയ്തു.

മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെ മക്കളിൽ നിന്നും എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സി എച്ച് മുഹമ്മദ്‌ കോയ വിദ്യാഭ്യാസ അവാർഡ് വിതരണവും,കുവൈത്ത് പ്രവാസ ജീവിതത്തിൽ മുപ്പതുവർഷം പൂർത്തിയാക്കിയ മണ്ഡലത്തിലെ മെമ്പർമാർക്കുള്ള സ്നേഹോപഹാരവും ചടങ്ങിൽ വിതരണം ചെയ്തു, 

കോയ വളപ്പിൽ ഭാഷ സമര അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.1980ലെ ഭാഷാ സമരം അവകാശ സംരക്ഷണ പോരാട്ട ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണെന്നും കലാലയങ്ങളിൽ ഭാഷ പഠിക്കാൻ സാധിക്കുന്നത് അന്നത്തെ പോരാട്ടത്തിന്റെ വിജയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രെട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്,വൈസ് പ്രസിഡന്റുമാരായ എൻ കെ ഖാലിദ് ഹാജി, ഡോ:മുഹമ്മദലി, സെക്രട്ടറിമാരായ ഗഫൂർ വയനാട്,ശാഹുൽ ബേപ്പൂർ, ജില്ലാ പ്രസിഡന്റ്‌ അസീസ് തിക്കോടി സംസാരിച്ചു.

ജില്ലാ സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഗഫൂർ അത്തോളിയെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം 
നേതാക്കളായ റഷീദ് ഉള്ളിയേരി, കരീം സി കെ,ഹിജാസ് അത്തോളി,നൗഷാദ് കിനാലൂർ, ഷംസീർ വള്ളിയോത്ത് നേതൃത്വം നൽകി.മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി ആബിദ് ഉള്ളിയേരി സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago