സര്‍ക്കാര്‍ വകുപ്പില്‍ ജോലി നേടാം, അതും കാനഡയില്‍, കൂടുതലറിയാം
ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതലാളുകള്‍ കുടിയേറിപ്പാര്‍ക്കുന്ന ഒരിടമാണ് കാനഡ. കൊവിഡാനന്തരം ഇത് വളരെ വലിയ തോതിലായിരുന്നു. അതേ സമയം കാനഡ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും, രാജ്യത്തെ തൊഴില്‍ പ്രതിസന്ധിയും കുടിയേറ്റത്തില്‍ കുറവ് വരുത്തി. ഇതിനോടകം കാനഡയില്‍ എത്തിയവരും തൊഴില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
കാനഡയില്‍ ഇപ്പോള്‍ വന്നിരിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. കാനഡ ഗവണ്‍മെന്റിന്റേയും മിക്ക പ്രവിശ്യകളുടേയും നികുതി നിയമങ്ങള്‍ നിയന്ത്രിക്കുന്ന കാനഡ റവന്യൂ ഏജന്‍സിയാണ് പുതിയ തൊഴില്‍ റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
കാനഡ റവന്യൂ ഏജന്‍സിയിലെ ജോലിക്ക് അപേക്ഷിക്കാനായി കനേഡിയന്‍ വര്‍ക്ക് പെര്‍മിറ്റും, വ്യക്തിഗത വിവരങ്ങളടങ്ങിയ സ്റ്റാന്‍ഡേഡ് ടെസ്റ്റ് ഫലങ്ങളുള്ള ഒരു കാന്‍ഡിഡേറ്റ് പ്രൊഫൈലും ആവശ്യമാണ്. നിലവില്‍ കാനഡയിലുള്ളവര്‍ക്ക് മാത്രമാണ് ഈ അവസരം. ടെക്‌നോളജി, ബിസിനസ് ഇന്റലിജന്‍സ്, ഓഡിറ്റ് അക്കൗണ്ടിംഗ്, ഇന്‍വെസ്റ്റിഗേഷന്‍സ്, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ്, ഡാറ്റാ സയന്‍സ് തുടങ്ങിയ മേഖലകളിലെ ജോലികളാണ് പ്രധാനമായും സി.ആര്‍.എയില്‍ ഇപ്പോഴുള്ളത്.
കംപ്ലയന്‍സ് പ്രോഗ്രാം സപ്പോര്‍ട്ട് ക്ലര്‍ക്ക് & ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ക്ലര്‍ക്ക്
ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP003
അപേക്ഷ നമ്പര്‍: 61222560
അവസാന തീയതി: 31/07/2024
സ്ഥലം: കെലോന, സറേ, വാന്‍കൂവര്‍, വിക്ടോറിയ, ബി.സി./സി.-ബി.
ഭാഷ: ഇംഗ്ലീഷ്
മേഖല: പടിഞ്ഞാറന്‍ മേഖല
ദ്വിഭാഷാ ഏജന്റ് ഓഫീസര്‍
ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP004
അപേക്ഷ നമ്പര്‍: 61324151
അവസാന തീയതി: 16/08/2024
സ്ഥലം: വിന്നിപെഗ് ടാക്‌സ് സെന്റര്‍/സെന്റര്‍ ഫിസിക്കല്‍ ഡി വിന്നിപെഗ്
ഭാഷ: ദ്വിഭാഷാ നിര്‍ബന്ധം
മേഖല: പടിഞ്ഞാറന്‍
ദ്വിഭാഷാ കോള്‍ സെന്റര്‍ ഏജന്റ്
ഗ്രൂപ്പ് ആന്‍ഡ് ലെവല്‍ . SP003
അപേക്ഷ നമ്പര്‍: 60097434
അവസാന തീയതി: 27/09/2024
സ്ഥലം: 2204 വാക്ക്‌ലി റോഡ്, ഒട്ടാവ
ഭാഷ: ദ്വിഭാഷാ നിര്‍ബന്ധം
മേഖല: ഒന്റാറിയോ
മറ്റ് ജോലികള്‍
ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP004
അപേക്ഷ നമ്പര്‍: 60760477
അവസാന തീയതി: 02/01/2025
ഭാഷ: ദ്വിഭാഷാ നിര്‍ബന്ധം
മേഖല: ക്യൂബെക്ക്
Get job in government department that too in Canada know more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."