HOME
DETAILS

ഇന്ത്യയ്ക്ക് മെഡലില്ലാ ദിനം; ഇന്ന് പ്രതീക്ഷ

  
July 30, 2024 | 5:12 AM

Disappointing Day for India at the Olympics Two Medal Hopes Dashed

പാരിസിൽനിന്ന് ആൽബിൻ ബേബി


പാരിസ്: ഒളിംപിക്സിൽ ഇന്നലെ ഇന്ത്യക്ക് നിരാശയുടെ ദിനം. പ്രതീക്ഷയുണ്ടായിരുന്ന രണ്ട് മെഡലുകൾ നഷ്ടമായി. പുരുഷ, വനിതാ 10 മീറ്റർ എയർ റൈഫിൾസിൽ മത്സരിച്ചിരുന്ന അർജുൻ ബബൂത്തക്കും രമിത ജിൻഡാലിനുമാണ് മെഡൽ നഷ്ടമായത്. ആദ്യം മത്സരിച്ച രമിത ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ പുരുഷ വിഭാഗത്തിൽ അർജുൻ ബബൂത്ത നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 208.4 പോയിന്റാണ് അർജുൻ നേടിയത്. രമിത 145.3 പോയിന്റും നേടി. അവസാന റൗണ്ട് വരെ മുന്നിലായിരുന്ന ബബൂത്ത അവസാന ഷോട്ടിലായിരുന്നു പിറകിലായത്. 


ഇതോടെ ഇന്ത്യയുടെ മെഡൽ കൈവിട്ടു പോയി. പുരുഷ ഹോക്കിയിൽ ഇന്ത്യ അർജന്റീനയോട് സമനില പിടിച്ചത് നേട്ടമായി. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. മത്സരത്തിന്റെ അവസാനത്തിലായിരുന്നു സമനില ഗോളുമായി ഇന്ത്യ തിരിച്ചുവന്നത്. പുരുഷ ബാഡ്മിന്റണിൽ ലക്ഷ്യ സെൻ ബെൽജിയം താരം ജൂലിയാൻ കരാഗിലെ തോൽപിച്ചു (21-19, 21-14). അമ്പെയ്ത്തിൽ ഇന്നലെയും ഇന്ത്യക്ക് നേട്ടമൊന്നും സ്വന്തമാക്കാനായില്ല. പുരുഷ ടീം ഇനത്തിലും ഇന്ത്യ സെമി കാണാതെ പുറത്തായി. ക്വാർട്ടറിൽ തുർക്കിയോടായിരുന്നു ഇന്ത്യ തോറ്റത്. നേരത്തെ ഇന്ത്യൻ വനിത അമ്പെയ്ത്ത് ടീമും ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായിരുന്നു. ഇന്ന് ഇന്ത്യക്ക് ഏഴ് ഇനങ്ങളിലാണ് മത്സരങ്ങളുള്ളത്. ഇന്ന് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യ വെങ്കല മെഡൽ മത്സരത്തിനിറങ്ങുന്നുണ്ട്. ഇന്ത്യക്കായി മനു ഭക്കർ, സരഭ്ജ്യോത് സിങ് എന്നിവരാണ് ഇറങ്ങുന്നത്.

Disappointing Day for India at the Olympics: Two Medal Hopes Dashed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  17 minutes ago
No Image

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

uae
  •  19 minutes ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയടയ്ക്കാൻ കോടതിയിൽ എത്തി; കാത്തുനിൽക്കാൻ പറഞ്ഞ സമയം നോക്കി വീണ്ടും മദ്യപിച്ചെത്തിയതോടെ പുതിയ കേസ്

Kerala
  •  27 minutes ago
No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  an hour ago
No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  an hour ago
No Image

തേക്കടിയിൽ കടുവ സെൻസസ് നിരീക്ഷണ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു; വാച്ചർക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

4 കോടിയുടെ ഇൻഷുറൻസ് പോളിസി; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  an hour ago
No Image

ഈജിപ്തില്‍ നാലു നില കെട്ടിടത്തില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

latest
  •  an hour ago
No Image

'തന്നെക്കാൾ സൗന്ദര്യമുള്ള മറ്റാരും ഉണ്ടാകരുത്': 6 വയസുള്ള മരുമകളെ വെള്ളത്തിൽ മുക്കിക്കൊന്നു; സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

crime
  •  2 hours ago
No Image

യുഎഇ പൊതു അവധി 2026: 9 ദിവസം ലീവെടുത്താൽ 38 ദിവസം അവധി; കൂടുതലറിയാം

uae
  •  2 hours ago