2047ഓടെ ഇന്ത്യ വലിയ സാമ്പത്തിക ശക്തിയാകില്ല; ഇത്തരം ഹൈപ്പിൽ വിശ്വസിക്കുന്നത് വലിയ തെറ്റ്: രഘുറാം രാജൻ
ന്യൂഡൽഹി: ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറുമെന്ന് തരത്തിൽ വിവിധ ഉറവിടങ്ങളിൽ നിന്ന് പ്രചരിക്കുന്ന വാർത്തയെ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ രഘുറാം രാജൻ. ഇത്തരം അമിത പ്രചാരണങ്ങളിൽ വീഴരുതെന്നും ഇത് രാഷ്ട്രീയക്കാരുടെ ആഗ്രഹമാണെന്നും അദ്ദേഹം ഒരു രാജ്യാന്തര മാധ്യമത്തോട് പ്രതികരിച്ചു,
ശക്തമായ സാമ്പത്തിക വളർച്ചയെ ചുറ്റിപ്പറ്റിയുള്ള അമിതപ്രചാരണം വിശ്വസിക്കുമ്പോൾ ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 2047ഓടെ ഇന്ത്യ ഒരു വികസിത സമ്പദ്‌വ്യവസ്ഥയാകില്ലെന്നും രഘുറാം രാജൻ പറഞ്ഞു. നമ്മുടെ കുട്ടികളിൽ പലർക്കും ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ലെങ്കിൽ, കൊഴിഞ്ഞുപോക്ക് നിരക്ക് ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ആ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ‘വിഡ്ഢിത്തം’ ആണെന്ന് രഘുറാം രാജൻ പറഞ്ഞു.
ഇന്ത്യ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് സമ്പദ് വർധനവുമായി ബന്ധപ്പെട്ടുള്ള ഈ ഹൈപ്പ് വിശ്വസിക്കുക എന്നതാണ്. ഹൈപ്പ് യഥാർഥമാകാൻ നമ്മൾ ഇനിയും നിരവധി വർഷത്തെ കഠിനാധ്വാനം ചെയ്യാനുണ്ട്. നമ്മൾ വികസിത രാജ്യത്തേക്ക് നീങ്ങുകയാണെന്ന് വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ ആ വിശ്വാസത്തിന് ഇന്ത്യ കീഴടങ്ങുന്നത് ഗുരുതരമായ തെറ്റായിരിക്കുമെന്നും രഘുറാം രാജൻ വ്യക്തമാക്കി.
വിദ്യാഭ്യാസവും തൊഴിലാളികളുടെ നൈപുണ്യവും മെച്ചപ്പെടുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനു ശേഷം സ്കൂൾ കുട്ടികളുടെ പഠനശേഷി 2012ന് മുൻപുള്ള നിലവാരത്തിലേക്ക് ഇടിഞ്ഞതായിഇടിഞ്ഞു. ഇത്തരം കണക്കുകളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്കയെന്ന് രഘുറാം രാജൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."