ബെയ്‌ലി പാലം നിര്‍മിക്കാന്‍ സൈന്യം, 85 അടി നീളമുള്ള പാലം നിര്‍മിക്കാന്‍ സാധനങ്ങള്‍ കര, വ്യോമ മാര്‍ഗം എത്തിക്കും
കല്‍പ്പറ്റ: ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് ബെയ്‌ലി പാലം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. ഇതിനുള്ള സാധനസാമഗ്രികള്‍ 11.30 ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കും. 17 ട്രക്കുകളിലായി ഇവയെല്ലാം ദുരന്തഭൂമിയിലെത്തിക്കും. ഉച്ചയോടെ താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക.
പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാര്‍ഗം അടഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായത്. താല്‍ക്കാലികമായി ചെറിയ പാലം നിര്‍മിച്ചുവെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം.
നാല് സംഘങ്ങളായി 150 ലധികം സൈനികരാണ് ചൂരല്‍മലയില്‍ രക്ഷാദൗത്യത്തിനായി എത്തിയിരിക്കുന്നത്. ഇവിടെ കുറച്ചധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ കണ്ട് ഓടി രക്ഷപ്പെട്ട് മുണ്ടക്കൈയിലെ റിസോട്ടിലും മദ്രസയിലും ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലും കുന്നിന്‍മുകളിലുമായി നൂറുകണക്കിനാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇവിടെ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ രാത്രി വൈകിയും കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."