സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ കിറ്റ്‌സില്‍ സൗജന്യ ഹോസ്പിറ്റാലിറ്റി കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സൗജന്യ ഹോസ്പിറ്റാലിറ്റി കോഴ്‌സുകള്‍ ആരംഭിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ എച്ച്.എസ്.ആര്‍.ടി പദ്ധതിക്ക് കീഴില്‍ 82 ദിവസം ദൈര്‍ഘ്യമുള്ള മള്‍ട്ടി ക്യൂസിന്‍ കുക്ക്, 57 ദിവസം ദൈര്‍ഘ്യമുള്ള ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് എന്നീ കോഴ്‌സിന് എട്ടാം ക്ലാസും ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്‌സിന് പന്ത്രണ്ടാം ക്ലാസ് വിജയവുമാണ് അടിസ്ഥാന യോഗ്യത.
18 വയസ് മുതലാണ് അപേക്ഷിക്കാനാവുക. ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടിട്ടുള്ള കേരള സര്‍ക്കാരിന്റെ മള്‍ട്ടിസ്‌കില്‍ഡ് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് എന്ന ആറുമാസ ഡിപ്ലോമ കോഴ്‌സും ഉടന്‍ ആരംഭിക്കും. പ്ലസ് ടുവാണ് യോഗ്യത. പ്രാപരിധി 30 വയസ്.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായും മറ്റ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് 50 ശതമാനം ഫീസിളവോട് കൂടിയും പഠിക്കാം. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.
പൂരിപ്പിച്ച അപേക്ഷ ഫോമും ബോയഡാറ്റയും ഉള്‍പ്പെടെ ഡയറക്ടര്‍, കിറ്റ്‌സ് റെസിഡന്‍സി, തൈക്കാട് തിരുവനന്തപുരം- 14 എന്ന വിലാസത്തില്‍ ആഗസ്റ്റ് 24ന് മുന്‍പായി അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org
free hospitality courses at Kitts Application invited
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."