കേരള യൂണിവേഴ്‌സിറ്റി പ്രസില്‍ ജോലി; 25,000 രൂപ ശമ്പളം; ആഗസ്റ്റ് 12നകം അപേക്ഷിക്കണം
കേരള യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ജോലി. കേരള യൂണിവേഴ്‌സിറ്റി പാളയം കാമ്പസിലെ പ്രസിലേക്ക് മെക്കാനിക് കം ഇലക്ട്രീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്. 11 മാസമാണ് ജോലിയുടെ കാലാവധി.
തസ്തിക
കേരള യൂണിവേഴ്‌സിറ്റി പ്രസിലേക്ക് മെക്കാനിക് കം ഇലക്ട്രീഷ്യന്‍ റിക്രൂട്ട്‌മെന്റ്.
ആകെ 1 ഒഴിവാണുള്ളത്. കരാറടിസ്ഥാനത്തില്‍ 11 മാസത്തേക്കാണ് നിയമനം നടക്കുക.
പ്രായപരിധി
36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (01.01.2024 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും).
എസ്.സി, എസ്.ടി, ഒബിസി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃത വയസിളവ് ലഭ്യമാണ്.
യോഗ്യത
എസ്.എസ്.എല്‍.സി
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പരിചയം/ ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ, 5 വര്‍ഷത്തെ പരിചയം.
(പ്രിന്റിങ് മേഖലയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്).
ശമ്പളം
25,000 രൂപ പ്രതിമാസം.
അപേക്ഷ ഫീ
ജനറല്‍/ ഒബിസി - 250 രൂപ.
എസ്.സി, എസ്.ടി - 100 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് www.keralauniversity.ac.in സന്ദര്‍ശിച്ച് ആഗസ്റ്റ് 12ന് മുമ്പായി അപേക്ഷ നല്‍കണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിന് വിളിക്കും. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.
സംശയങ്ങള്‍ക്ക്: 0471 2386407
ഇ-മെയില്‍: [email protected] Notification: click
kerala university press recruitment 25000 monthly salary apply before aug 12
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."