ഇത് തകര്‍ക്കും; ഐഫോണ്‍ 16 സീരീസിലെ പുതിയ ബാറ്ററി അപ്‌ഡേറ്റ് ഇങ്ങനെ
ഐഫോണ്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ഐഫോണ്‍ 16 സീരിസിന്റെ ലോഞ്ചിങിനായി. ഇതിനോടകം തന്നെ ഫോണിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ടെക് ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്.
ഇപ്പോഴിതാ ഫോണുമായി ബന്ധപ്പെട്ട് മറ്റ് റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തായിരിക്കുകയാണ്. അതിലൊന്നാണ് ഫോണിന്റെ ബാറ്ററി സംബന്ധിച്ച്. ഐഫോണ്‍ 16 സീരീസിന്റെ ബാറ്ററി വിശദാംശങ്ങള്‍ ഇതിനകം ചോര്‍ന്നെങ്കിലും വ്യക്തതയുണ്ടായിരുന്നില്ല.
ഐഫോണ്‍ 16 പ്രോയില്‍ 3,577 എം.എ.എച്ച് ബാറ്ററിയും ഐഫോണ്‍ 16 പ്രോ മാക്‌സിന് 4,676 എം.എ.എച്ച് ബാറ്ററിയും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇവ ഇപ്പോഴും ആന്‍ഡ്രോയിഡ് ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ കുറവാണെങ്കിലും, 2024ലെ മോഡലുകളില്‍ ഐ.ഒ.എസ് ഉപകരണങ്ങളിലെ എക്കാലത്തെയും വലിയ ബാറ്ററിയായിരുന്നു. എന്നിരുന്നാലും ആപ്പിള്‍ ഉപകരണങ്ങളുടെ ബാറ്ററി ഒപ്റ്റിമൈസേഷന്‍ ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍ മികച്ചതാണെന്നാണ് വിലയിരുത്തല്‍.
ഐഫോണ്‍ 15 പ്രോയ്ക്ക് 3,274 എം.എ.എച്ച് ബാറ്ററിയും പ്രോ മാക്‌സ് മോഡലിന് 4,422എം.എ.എച്ചുമാണ് നല്‍കിയത്. പുതിയ ഫോണുകളുടെ ബാറ്ററി ശേഷി ആറ് മുതല്‍ ഒമ്പത് ശതമാനം വരെ ആപ്പിള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16 പ്രോ മാക്‌സിന് 30 മണിക്കൂര്‍ ബാറ്ററി ലൈഫ് നല്‍കാന്‍ കഴിഞ്ഞേക്കും. റിപ്പോര്‍ട്ട് അനുസരിച്ച് ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫിനായി പ്രോ മോഡലുകള്‍ പുതിയ സാങ്കേതികവിദ്യ എത്തുമെന്നാണ് സൂചനകള്‍.
New Battery Update in the iPhone 16 Series
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."