HOME
DETAILS
MAL
നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 5 മരണം; മരിച്ചത് 4 ചൈനീസ് പൗരന്മാരും പൈലറ്റും
August 07 2024 | 11:08 AM
കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് മരണം. നാല് ചൈനീസ് വിനോദസഞ്ചാരികളും പൈലറ്റുമാണ് മരിച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.
എയര്‍ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും സയാഫ്രുബെന്‍സിലേക്ക് പോകവെയാണ് അപകടം.
പറന്നുയര്‍ന്ന് ഏകദേശം മൂന്ന് മിനിറ്റിനുള്ളില്‍ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പത്രകുറിപ്പില്‍ വ്യക്തമാക്കി. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
A helicopter crashed in central Nepal on Wednesday, killing all five people aboard including the pilot and four Chinese tourists.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."