അറബ് ഓഹരി വിപണി മൂല്യം 4.17 ട്രില്യണ്‍ ഡോളര്‍
അബൂദബി: 2024 ആദ്യ പകുതിയുടെ അവസാനത്തില്‍ അറബ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ വിപണി മൂലധനം 4.174 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞതായി അറബ് മോണിറ്ററി ഫണ്ട് (എ.എം.എഫ്) വ്യക്തമാക്കി. അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂല്യം 761.54 ബില്യണ്‍ ഡോളറും ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റി(ഡി.എഫ്.എം)ന്റെ വിപണി മൂല്യം 184.8 ബില്യണ്‍ ഡോളറും സഊദി എക്‌സ്‌ചേഞ്ചിന്റെ 'തദാവുല്‍' 2.68 ട്രില്യണ്‍ ഡോളറും എത്തിയതായി എ.എം.എഫിന്റെ പ്രതിമാസ ബുള്ളറ്റിനില്‍ വിശദീകരിച്ചു.
ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂല്യം 157.9 ബില്യണ്‍ ഡോളറും ബൂര്‍സ കുവൈത്ത് ഏകദേശം 134.06 ബില്യണ്‍ ഡോളറും കസബഌങ്ക സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 69.4 ബില്യണ്‍ ഡോളറും മസ്‌കത്ത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 63 ബില്യണ്‍ ഡോളറും ഈജിപ്ഷ്യന്‍ എക്‌സ്‌ചേഞ്ച് 39.07 ബില്യണ്‍ ഡോളറുമായിരുന്നു.
അമ്മാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂല്യം 23.3 ബില്യണ്‍ ഡോളര്‍, ബഹ്‌റൈന്‍ ബോഴ്‌സ് 21.2 ബില്യണ്‍ ഡോളര്‍, ബെയ്‌റൂത്ത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 16.54 ബില്യണ്‍ ഡോളര്‍, തുനിസ് ബോഴ്‌സ് 8.3 ബില്യണ്‍ ഡോളര്‍, ഡമാസ്‌കസ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് 5.66 ബില്യണ്‍ ഡോളര്‍, ഫലസ്തീന്‍ എക്‌സ്‌ചേഞ്ച് 4.2 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് മറ്റു അറബ് രാജ്യങ്ങളുടെ കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."