HOME
DETAILS

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ പേയ്‌മെന്റ് നടത്താം; ഡെലിഗേറ്റഡ് പേയ്‌മെന്റ് ഫീച്ചറുമായി ആര്‍ബിഐ

  
Avani
August 09 2024 | 09:08 AM

RBI introduces a new delegated payment facility allowing individuals without a bank account

ഇന്നത്തെ കാലത്ത് ചെറിയ ഇടപാടുകള്‍ക്ക് പോലും യുപിഐ പേയ്‌മെന്റ് നടത്തുന്നതാണ് ഒട്ടുമിക്ക ആളുകളുടേയും ശീലം. എന്നിരുന്നാലും ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ചുരുക്കം ആളുകളുമുണ്ട്. അവര്‍ക്കായിതാ സന്തോഷവാര്‍ത്ത. സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്‌മെന്റ് സൗകര്യമൊരുക്കുകയാണ് ആര്‍ബിഐ.

ഒരാള്‍ക്ക് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരു വ്യക്തിയെ അനുവദിക്കുന്ന സംവിധാനമാണിത്. കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിലെ യുപിഐ ആപ്പ് വഴി പണമിടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് സേവനം.

ഒരേ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് പണമിടപാട് നടത്താന്‍ അനുവദിക്കുന്ന നടപടി ഡിജിറ്റല്‍ പേയ്‌മെന്റിന്റെ വ്യാപ്തിയും ഉപയോഗവും കൂടുതല്‍ ആഴത്തിലാക്കുമെന്നാണ് ആര്‍ബിഐ പറയുന്നത്. ഒരാള്‍ക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക, മറ്റൊരാള്‍ക്ക് യുപിഐ വഴി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണിത്. എത്ര തുക വരെ മറ്റൊരാള്‍ക്ക് ഉപയോഗിക്കാമെന്ന് പ്രൈമറി ഉപയോക്താവിന് നിശ്ചയിക്കാം. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ള സാഹചര്യങ്ങളില്‍ ഇത് ഏറെ പ്രയോജനകരമാകും.

"RBI introduces a new delegated payment facility allowing individuals without a bank account to use funds from someone else's account for UPI transactions. This system benefits families with a single account holder, especially useful for children to make transactions using their parents' accounts."

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന

National
  •  6 days ago
No Image

ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്‌നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു 

National
  •  6 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

Kerala
  •  6 days ago
No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  6 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  6 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  6 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  6 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  6 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  6 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  6 days ago