തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; പരുക്കേറ്റ് റോഡിൽ കിടന്നത് അരമണിക്കൂറിലേറെ സമയം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു. കുറ്റ്യാണി സ്വദേശി ജോയ് (42) ആണ് മരിച്ചത്. വെട്ടുകത്തി ജോയ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. കാറിലെത്തിയ സംഘമാണ് ഇയാളെ വെട്ടിയത്. വെട്ടേറ്റ ജോയ് അരമണിക്കൂറിലധികം റോഡിൽ കിടന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ശ്രീകാര്യം പൗഡികോണത്ത് വച്ചാണ് ആക്രമണമുണ്ടായത്. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ജോയിയെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സംഘം രക്ഷപ്പെട്ടു. വെട്ടേറ്റ ജോയ് അരമണിക്കൂറിലധികം റോഡിൽ രക്തം വാർന്ന് കിടന്നു. ഒടുവിൽ പൊലിസ് എത്തിയാണ് ജോയിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ മരണം സംഭവിക്കുകയായിരിന്നു. ആക്രമണത്തിൽ ജോയിയുടെ കാലുകൾക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
കാപ്പ കേസിൽ ജയിളിൽ കഴിയുകയായിരുന്ന ജോയി രണ്ടു ദിവസം മുൻപാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലെ വാടക വീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."