അടിപൊളി രുചിയില്‍ ആപ്പിള്‍ മില്‍ക്ക് ഷേക്ക്; എത്ര കുടിച്ചാലും മതിവരില്ല
ലോകത്ത് എല്ലായിടത്തും ഉള്ള ഒരു ഫ്രൂട്ടാണ് ആപ്പിള്‍. നമ്മുടെ മിക്ക വീടുകളിലും ഫ്രൂട്ട്‌സുകള്‍ ഉണ്ടായിരിക്കും. ഏതെങ്കിലുമൊരു തരം ഫ്രൂട്ട്‌സ് എങ്കിലും ഇല്ലാത്ത വീടുകളും കുറവായിരിക്കും. പ്രത്യേകിച്ചും ആപ്പിള്‍ എല്ലാവരും വാങ്ങുന്ന ഒരു ഫ്രൂട്ട് തന്നെയാണ്. ഓര്‍മക്കുറവിനും ക്ഷീണത്തിനുമൊക്കെ ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. അപ്പോ, ഇന്നൊരു ആപ്പിള്‍ ഷേക്കാവാം
ആപ്പിള്‍ - 2
പാല്‍ - അര ലിറ്റര്‍
ഡ്രൈഫ്രൂട്ട്‌സ് - 1 സ്പൂണ്‍
പഞ്ചസാര/ കണ്ടന്‍സ്ഡ് മില്‍ക്ക്- മധുരത്തിനനുസരിച്ച്
ഈത്തപ്പഴം- 4
തയാറാക്കുന്ന വിധം
തിളപ്പിച്ച പാലില്‍ ഈത്തപ്പഴം ഇട്ടുവയ്ക്കുക. ഇത് തണുത്തതിനു ശേഷം മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ആപ്പിളിന്റെ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് മിക്‌സിയിലിടുക. നന്നായി അടിച്ചെടുത്ത ശേഷം ഈത്തപ്പഴ മിശ്രിതത്തിലേക്ക് ഇത് ചേര്‍ക്കുക. ഈ ജ്യൂസ് ഒരു സെര്‍വിങ് ഗ്ലാസിലേക്കൊഴിച്ച് ഡ്രൈഫ്രൂട്ട് ഇട്ട് അലങ്കരിച്ച് കുടിക്കാവുന്നതാണ്. അടിപൊളി ഷേക്ക് റെഡി.
How to make a delicious and healthy apple shake at home. This easy recipe includes apples, milk, dates, and dry fruits, perfect for boosting memory and energy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."