HOME
DETAILS

ദിവസം എത്ര രൂപ വരെ യുപിഐ വഴി അയക്കാം?... ഏഴ് ബാങ്കുകളുടെ പരിധി ഇവയാണ് 

  
August 13 2024 | 09:08 AM

upipaymentlimit-perday-latestinfo

യുപിഐ ഇടപാടുകള്‍ നടത്തുന്നവരാണ് നമ്മളില്‍ ഒട്ടുമിക്ക ആളുകളും. പഴ്‌സില്‍ പണം സൂക്ഷിച്ചുവയ്ക്കുന്ന ശീലമൊക്കെ മറന്നുവരികയാണ് മലയാളികള്‍. പക്ഷേ ദിവസവും എത്ര രൂപ വരെ യുപി ഐ വഴി അയക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാവില്ല. 

സാധാരണയായി യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. ക്യാപിറ്റല്‍ മാര്‍ക്കറ്റ്, കളക്ഷനുകള്‍, ഇന്‍ഷുറന്‍സ്, വിദേശ ഇന്‍വാര്‍ഡ് റെമിറ്റന്‍സ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളില്‍ യുപിഐ ഇടപാട് പരിധി 2 ലക്ഷം വരെയാണ്. ഐപിഒയ്ക്കും റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും 5 ലക്ഷം രൂപ വരെയാണ്. പുതിയ ആര്‍ബിഐ ചട്ടം അനുസരിച്ച്, നികുതി പേയ്‌മെന്റുകള്‍ക്കായി 5 ലക്ഷം രൂപ വരെ യുപിഐ വഴി കൈമാറാം. 

എസ്ബിഐ

യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. 

എച്ച്ഡിഎഫ്‌സി

ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് യുപിഐ വഴി കൈമാറാന്‍ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപ വരെയാണ്. 24 മണിക്കൂറിനിടെ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ വഴി 20 ഇടപാടുകള്‍ നടത്താം.

ഐസി ഐസി ഐ ബാങ്ക് 

യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. ഒരു ദിവസത്തെ മൊത്തം ഇടപാട് മൂല്യവും ഒരു ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ദിവസം ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പരമാവധി 10 യുപിഐ ഇടപാടുകള്‍ നടത്താം.

ബാങ്ക് ഓഫ് ബറോഡ

യുപിഐ വഴി ഒരു ലക്ഷം രൂപ വരെ അയക്കാം. പ്രതിദിനം പരമാവധി 20 ഇടപാടുകള്‍ മാത്രമേ നടത്താന്‍ സാധിക്കൂ.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. മൊത്തം ഒരു ദിവസം ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ വഴി കൈമാറാന്‍ കഴിയുന്ന തുകയും ഒരു ലക്ഷം രൂപയാണ്.

കാനറ ബാങ്ക് 

24 മണിക്കൂറിനുള്ളില്‍ യുപിഐ വഴി കൈമാറാന്‍ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒരു ദിവസം 20 ഇടപാടുകള്‍ വരെ നടത്താം.

പഞ്ചാബ് നാഷണല്‍ ബാങ്ക് 

യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. മൊത്തം ഒരു ദിവസം ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ വഴി കൈമാറാന്‍ കഴിയുന്ന തുകയും ഒരു ലക്ഷം രൂപയാണ്.

upi transaction per day limit



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago
No Image

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

National
  •  a month ago
No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago