HOME
DETAILS
MAL
വയനാട്ടിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കൈകോര്‍ക്കാന്‍ ടാസ്കും
Web Desk
August 13 2024 | 09:08 AM
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കൈകോര്‍ക്കാന്‍ കേരളത്തിലെ ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ കൂട്ടായ്മയായ ടാസ്കും (ട്രാവല്‍ ആന്റ് ടൂറിസം ഏജന്റ്സ് സര്‍വൈവല്‍ കേരളൈറ്റ്സ്). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3,16,500 രൂപ സംഭാവന നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സംഭവനയുടെ രേഖകള്‍ മന്ത്രി മുഹമ്മദ് റിയാസിന് കൈമാറി.
കൂടാതെ ദുരിത ബാധിതരോടുള്ള പിന്തുണയുടെ ഭാഗമായി ആഗസ്റ്റ് നാലിന് റാവിസ് കടവ് റിസോര്‍ട്ടില്‍ നടത്താനിരുന്ന അംഗങ്ങളുടെ വാര്‍ഷിക കൂടിച്ചേരല്‍ 'വോയേജ് 2024' മാറ്റി വച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ ടാസ്ക് പ്രസിഡന്റ് രാജേഷ് ചന്ദ്രന്. അനുരാജ്, നഹാസ്, ജുനൈദ്, സലീം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."