കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റില്‍ ജോലി; ഫ്രണ്ട് ഓഫീസ് മാനേജര്‍ പോസ്റ്റിലേക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം; 35,000 ശമ്പളം
കെ.എസ്.ആര്‍.ടി.സി - സ്വിഫ്റ്റ് ലിമിറ്റഡില്‍ ജോലി നേടാം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കരാര്‍ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഫ്രണ്ട് ഓഫീസ് മാനേജര്‍ കം മള്‍ട്ടി ടാസ്‌കിങ് ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ആകെ 1 ഒഴിവാണുള്ളത്. യോഗ്യാരായ ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ലിമിറ്റഡില്‍, ഫ്രണ്ട് ഓഫീസ് മാനേജര്‍ കം മള്‍ട്ടി ടാസ്‌കിങ് ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്.
ആകെ ഒഴിവുകള്‍ 1.
പ്രായപരിധി
55 വയസ്.
യോഗ്യത
1. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.
2. ഏതെങ്കിലും ട്രേഡില്‍ ഐ.ടി.ഐ
3. മൈക്രോസോഫ്റ്റ് ഓഫീസില്‍ പ്രാവീണ്യം (വേഡ്, എക്‌സല്‍)
4. പ്രൊഫഷണല്‍ സ്ഥാപനത്തില്‍ സമാനമായ റോളില്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശ്രദ്ധിക്കുക,
ഉദ്യോഗാര്‍ഥികള്‍ ഓഫീസ് സമയത്തിനപ്പുറത്തേക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. മാത്രമല്ല കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളിലും സഞ്ചരിക്കാന്‍ തയ്യാറുണ്ടായിരിക്കണം.
ശമ്പളം
35,000 പ്രതിമാസം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. ഓര്‍ക്കുക ആഗസ്റ്റ് 27ന് വൈകീട്ട് 5 മണിക്ക് മുമ്പായി നല്‍കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
അപേക്ഷ; click
വിജ്ഞാപനം: click
ksrtc swift front office manager recruitment get salary upto 35000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."