തിരക്കിനിടയില്‍ ഗ്യാസ് അടുപ്പ് വൃത്തിയാക്കാന്‍ മറക്കുന്നവരാണോ? എങ്കില്‍ ഈ രീതിയില്‍ ഒന്നു വൃത്തിയാക്കി നോക്കൂ, തിളങ്ങും
നമ്മുടെ അടുക്കളയില്‍ തിരക്കിട്ട് ജോലിചെയ്യുന്നവരാണ് അധികപേരും. പ്രത്യേകിച്ച് ജോലിക്കു പോകുന്ന സ്ത്രീകള്‍. ഈ ജോലിത്തിരക്കില്‍ എപ്പോഴും മറന്നു പോകുന്ന കാര്യമാണ് ബര്‍ണര്‍ വൃത്തിയാക്കുക എന്നത്. സമയത്തിന് അത് വൃത്തിയാക്കിയില്ലെങ്കില്‍ ബര്‍ണറില്‍ അഴുക്കും എണ്ണയുമെല്ലാം പറ്റിപ്പിടിക്കും.
ജോലിത്തിരക്കിനിടയില്‍ എല്ലാ ദിവസവും ഇത് ചെയ്യാന്‍ കഴിയാത്തവരാണ് കുറച്ചുപേരെങ്കിലും. എന്നാല്‍ ബര്‍ണര്‍ എങ്ങനെയാണ് വൃത്തിയാക്കുക എന്നത് പലര്‍ക്കും അറിയുകയില്ല. എളുപ്പത്തില്‍ ഇതെങ്ങനെ വൃത്തിയാക്കിയെടുക്കാമെന്ന നോക്കാം.
ഒരു പാത്രത്തില്‍ ചെറുചൂടുള്ള വെള്ളം എടുക്കുക. അതിലേക്ക് വിനാഗിരി ചേര്‍ക്കുക. വിനാഗിരിക്കു പകരം നാരങ്ങ നീരും ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കാനുള്ള ബര്‍ണറുകള്‍ പാത്രത്തില്‍ ഇറക്കി വയ്ക്കുക. പാത്രത്തില്‍ നാരങ്ങയുടെ തോടും ചേര്‍ക്കുക.
ഇത് അര മണിക്കൂറെങ്കിലും കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം ഒരു സ്‌ക്രബര്‍ ഉപയോഗിച്ച് ബര്‍ണറുകള്‍ വൃത്തിയാക്കുക, കുറച്ച് ഡിഷ് വാഷിങ് ജെല്‍ ചേര്‍ത്ത് വീണ്ടും സ്‌ക്രബ് ചെയ്യുക. ടൂത്ത്പിക്ക് അല്ലെങ്കില്‍ പിന്‍ ഉപയോഗിച്ച് ദ്വാരങ്ങള്‍ (ബര്‍ണറിന്റെ വൃത്തിയാക്കുക.) ഉണങ്ങിയ ടവല്‍ ഉപയോഗിച്ച് നന്നായി തുടയ്ക്കുക. ശേഷം അടുപ്പ് കത്തിച്ചു നോക്കൂ, വ്യത്യാസം മനസിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."