HOME
DETAILS

ഇസ്റാഈൽ നടത്തിയ ഇറാൻ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്

  
Ajay
June 13 2025 | 13:06 PM

Israel-Iran Conflict Turkey Arab Nations Slam Israeli Airstrikes

അങ്കാറ: ഇസ്റാഈൽ നടത്തിയ ആക്രമണത്തിനെതിരെ തുർക്കി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇറാനെതിരായ സൈനിക നീക്കം മേഖലയെ ആകെ ദുരന്തത്തിലേക്ക് തള്ളുന്നുവെന്ന് അഭിപ്രായപ്പെട്ട തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധകൊതിയിൽ നിന്ന് തടയണ എന്നും വ്യക്തമാക്കി. ഇസ്റാഈലിന്റെ നടപടികൾ തിടുക്കത്തിലുള്ളതും എല്ലാവരെയും ബാധിക്കുന്നതാണെന്നും, യുദ്ധം ഒഴിവാക്കാനുള്ള അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്നുമാണ് എർദോഗന്റെ നിലപാട്.

ഇറാനിൽ ശക്തമായ വ്യോമാക്രമണം; ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇന്ന് പുലർച്ചെയാണ് ഇസ്റാഈൽ, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെയും മറ്റ് പ്രധാന കേന്ദ്രങ്ങളിലെയും ആണവ സ്ഥാപനങ്ങൾ ലക്ഷ്യമാക്കി ശക്തമായ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഇറാന്റെ വിപ്ലവസേനയുടെ തലവൻ അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. “ഇറാൻ ഇസ്റാഈലിന്റേ നിലനിൽപ്പിനുള്ള ഭീഷണിയാണ്” എന്ന അഭിപ്രായം പ്രകടിപ്പിച്ച ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു, അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണം നടപ്പിലാക്കിയതെന്നും കൂടുതൽ തിരിച്ചടികൾക്ക് തയ്യാറാകണമെന്നും വ്യക്തമാക്കി. തിരിച്ചടിയായി ഇറാൻ ഇസ്റാഈലിലേക്ക് ഡ്രോണുകളും മിസൈലുകളും അയക്കുമെന്ന സൂചനയോടെ, ഇസ്റാഈൽ വിവിധ നഗരങ്ങളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു.

ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ഇറാൻ-ഇസ്റാഈൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഇറാനിൽ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി രംഗത്തെത്തി. ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ അറിയിപ്പിൽ അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും, സുരക്ഷാ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാനും പ്രാദേശിക ഭരണകൂടങ്ങൾ നൽകിയ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

അറബ് രാജ്യങ്ങളും രംഗത്ത്; അന്താരാഷ്ട്ര ഇടപെടലിന് ആഹ്വാനം

ഇറാനിലേക്കുള്ള ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാഷ്ട്രങ്ങളും രംഗത്തെത്തി. ഖത്തർ, സഊദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ പ്രതികരിച്ചതാണ് ശ്രദ്ധേയമാകുന്നത്. സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രി, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോൺചർച്ച നടത്തി. ഖത്തറിന്റെ വിദേശകാര്യ സഹമന്ത്രി ഇറാൻ അംബാസഡറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നും, ഉടൻതന്നെ യുദ്ധം അവസാനിപ്പിക്കണമെന്നും, യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ഇസ്റാഈൽ-ഇറാൻ സംഘർഷം ഭീകരതയിലേക്ക് മാറുന്നതിനാൽ മേഖലയിൽ യുദ്ധ ഭീഷണി ഉയരുകയാണ്. അന്താരാഷ്ട്ര സമൂഹം ഇപ്പോൾ തന്നെ പ്രതിരോധ നടപടികളുമായി രംഗത്തുവരണമെന്നും, രാഷ്ട്രീയപരമായ ത്വരിത പരിഹാരമാണ് ആവശ്യമെന്നും വിദഗ്ധർ  പറഞ്ഞു.

Turkey and several Arab countries have strongly condemned Israel’s recent airstrikes on Iran, calling it a reckless move that pushes the region toward disaster. Turkish President Erdoğan demanded global intervention to stop Israeli PM Netanyahu. Arab nations like Saudi Arabia and Qatar also called for immediate de-escalation and diplomatic resolution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

മധ്യപ്രദേശിൽ പിടികൂടിയ ഉ​ഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും

uae
  •  2 days ago
No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago


No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago
No Image

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

Kerala
  •  2 days ago