HOME
DETAILS

'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക് 

  
Shaheer
June 13 2025 | 13:06 PM

Kuwait Heatwave Alert Temperatures Set to Soar to 52C

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നു മുതല്‍ താപനില ക്രമാതീതമായി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  തിങ്കളാഴ്ചയോടെ ചൂട് അതിശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. താപനില 52 ഡിഗ്രി സെല്‍ഷ്യസില്‍ എത്താനാണ് സാധ്യത. ഉപരിതലത്തിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടുന്നതിനാലാണ് താപനിലയില്‍ മാറ്റമുണ്ടാകുന്നതെന്ന് കാലാവസ്ഥാ ഡയറക്ടര്‍ ധരാര്‍ അല്‍ അലി വ്യക്തമാക്കി.

വ്യാഴാഴ്ച ഏകദേശം 44 ഡിഗ്രി സെല്‍ഷ്യസാണ് കുവൈത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വെള്ളയാഴ്ച ഇത് 48 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് നിരീക്ഷണം.

കുവൈത്തില്‍ ചൂട് ഈര്‍പ്പമുള്ള കാറ്റ് വീശുന്നതും ഉപരിതല ന്യൂനമര്‍ദത്തിന്റെ സ്വാധീനം വര്‍ധിക്കുന്നതുമാണ് താപനില വര്‍ധനവിന്റെ കാരണമെന്ന് ധരാര്‍ അലി പറഞ്ഞു. തെക്കുകിഴക്കന്‍ കാറ്റ് ക്രമേണ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിദഗ്ധര്‍ കരുതുന്നത്. ഇക്കാരണത്താല്‍ ചൂടിന്റെ കാഠിന്യം വര്‍ധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഞായാറാഴ്ചയും താപനില കൂടാനാണ് സാധ്യത. കുവൈത്തിലെ വിമാനത്താവളങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് 50 ഡിഗ്രിക്കു മുകളില്‍ എത്തുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. വരുംദിവസങ്ങളില്‍ പകല്‍സമയത്തും രാത്രിയിലും അതികഠിനമായ ചൂട് അനുഭവപ്പെടാനാണ് സാധ്യത.

പകല്‍സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ഇന്ത്യന്‍ മണ്‍സൂണിന്റെ സ്വാധീനം രാജ്യത്ത് തുടരുമെന്നും ഇത് ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ അറിയിച്ചു.

Kuwait braces for extreme heat as temperatures are expected to hit 52°C. Residents urged to take precautions as the intense summer weather peaks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  2 days ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  2 days ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  2 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  2 days ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  2 days ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  2 days ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago