HOME
DETAILS

ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്

  
Ajay
June 13 2025 | 13:06 PM

Israel-Iran Conflict Escalates West Asia on Brink of War

വാഷിംഗ്ടണ്‍:‍ ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനൊപ്പം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിക്ക് വഴിയൊരുങ്ങുകയാണ്. ഇസ്റാഈലിന്റെ സൈനിക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശക്തമായ പിന്തുണ അറിയിച്ചു. ഇറാനെതിരായ ഇസ്റാഈല്‍ ആക്രമണത്തെ "മികച്ച നടപടി"യെന്ന് വിശേഷിപ്പിച്ച ട്രംപ്, തങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാൽ ഇറാന്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നതായി അഭിപ്രായപ്പെട്ടു.

“ഞങ്ങള്‍ ഇറാന് ഒരു അവസരം നല്‍കി. എന്നാല്‍ അവർ അത് ഉപയോഗിച്ചില്ല. അതിനാലാണ് അവർക്ക് ഈ ശക്തമായ തിരിച്ചടി ലഭിച്ചത്. ഇറാന്‍ ഇപ്പോഴും കൂടുതൽ അനുഭവിക്കാന്‍ പോകുന്നുണ്ട്,” എന്ന് ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. എന്നാൽ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തിന് അമേരിക്ക നേരിട്ട് പിന്തുണ നല്‍കിയോയെന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നല്‍കിയില്ല. “അത്തരം ചോദ്യങ്ങള്‍ക്ക് ഞാൻ മറുപടി പറയാനാഗ്രഹിക്കുന്നില്ല,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ഈ ആക്രമണത്തിന് പിന്നില്‍ അമേരിക്കയുടെ പിന്തുണയുണ്ടെന്നുവച്ചാണ് ഇറാന്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ഇസ്റാഈൽ ആക്രമണം, യുഎസുമായി ആണവ കരാറില്‍ എത്തണമെന്ന മുന്നറിയിപ്പിന്റെ ഭാഗമായാണ് നടത്തിയതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. “രണ്ട് മാസം മുന്‍പ് ഞാന്‍ ഇറാനെ ആണവ കരാറിൽ എത്താന്‍ 60 ദിവസത്തെ സമയം നല്‍കിയിരുന്നു. ഇന്നാണ് 61-ാം ദിവസം. ഇത് അവരുടെ രണ്ടാമത്തെ അവസരമായിരുന്നു,” ട്രംപ് വ്യക്തമാക്കി.

ഓപ്പറേഷൻ ‘റൈസിംഗ് ലയൺ’: ഇസ്റാഈൽ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമിച്ചു

വെള്ളിയാഴ്ച രാവിലെ, ഇസ്റാഈൽ ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ എന്ന പേരില്‍ ഇറാന്റെ പ്രധാന ആണവകേന്ദ്രങ്ങളിലേയ്ക്ക് മിസൈല്‍ ആക്രമണം നടത്തിയത് വലിയ അന്താരാഷ്ട്ര പ്രതിസന്ധിക്ക് തുടക്കമായി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ മാത്രം ആറോളം സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആയിരുന്നു പ്രധാനമായും ലക്ഷ്യമാക്കിയതെന്ന് ഇസ്റാഈൽ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക നേതാക്കളായ സംയുക്ത സൈനിക മേധാവി ജനറല്‍ മുഹമ്മദ് ബാഗേരി, ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി തുടങ്ങിയവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ മരണപ്പെട്ടു.

ഇറാന്റെ തിരിച്ചടിയും അതിന്റെ ആഘാതങ്ങളും

ആക്രമണത്തിന് പിന്നാലെ ഇറാന്‍ ശക്തമായ തിരിച്ചടിക്ക് നീങ്ങിയത് മേഖലയിലെ സംഘര്‍ഷ ഭീതി കൂടുതല്‍ വർദ്ധിപ്പിച്ചു. നൂറുകണക്കിന് ഡ്രോണുകള്‍ ഇസ്റാഈലിലേയ്ക്ക് അയച്ച്, അതില്‍ നിരവധി എണ്ണത്തോളം ഇസ്റാഈൽ പ്രതിരോധ സംവിധാനം ഭേധിച്ചു. "സയോണിസ്റ്റ് ആക്രമണത്തിന് ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്," എന്ന് ഇറാന്‍ സൈനിക വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ ആശങ്യും സൃഷ്ടിച്ചിരിക്കുകയാണ്. ഇരുപക്ഷങ്ങളും പുതിയ യുദ്ധത്തിലേയ്ക്ക് നീങ്ങുമെന്ന് ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളും ചലനം തുടങ്ങിവെച്ചിട്ടുണ്ട്, അതേസമയം, യുദ്ധം വലിയ രീതിയിലേക്ക് കടക്കില്ലെന്ന് പ്രതീക്ഷിച്ച് ചില രാജ്യങ്ങൾ മൗനനിലപാട് സ്വീകരിച്ചിരിക്കുകയാണ്.

As tensions between Israel and Iran escalate following missile strikes targeting Iranian nuclear sites, West Asia teeters on the brink of a larger conflict. Backed by the U.S., Israel’s operation killed top Iranian commanders and scientists. Iran responded with a major drone attack, further fueling regional instability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  2 days ago
No Image

ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ

Football
  •  2 days ago
No Image

ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി

National
  •  2 days ago
No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  2 days ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  3 days ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  3 days ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  3 days ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  3 days ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  3 days ago