HOME
DETAILS

ഇന്ത്യയൊന്നും ചിത്രത്തിൽ പോലുമില്ല! ഏകദിന ക്രിക്കറ്റിൽ ചരിത്രം രചിച്ച് നെതർലാൻഡ്‌സ്

  
Sudev
June 13 2025 | 11:06 AM

Netherlands National Cricket Team Create A Great Record In Odi Cricket

സ്കോട്ലാൻഡ്: ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് രണ്ടിൽ സ്കോട്ലാൻഡിനെതിരെ നാല് വിക്കറ്റിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി നെതർലാൻഡ്‌സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാൻഡ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 369 റൺസിന്റെ കൂറ്റൻ ടോട്ടൽ ആണ് ഓറഞ്ച് പടക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സ് 49.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

ഈ വിജയത്തോടെ ഏകദിനത്തിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ ചെയ്‌സിങ്ങെന്ന  റെക്കോർഡും തങ്ങളുടെ പേരിൽ എഴുതിച്ചേർക്കാൻ ഓറഞ്ച് പടക്ക് സാധിച്ചു. ഈ റെക്കോർഡിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത് സൗത്ത് ആഫ്രിക്കയാണ്. ഈ രണ്ടു വിജയങ്ങളും ഓസ്ട്രേലിയയിക്കെതിരെയാണ് സൗത്ത് ആഫ്രിക്ക നേടിയെടുത്തത്. 2

006ൽ നടന്ന മത്സരത്തിൽ കങ്കാരുപടക്കെതിരെ 434 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ച മത്സരമാണ്‌ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചെയ്‌സിങ്. നീണ്ട പത്തു വർഷങ്ങൾക്കുശേഷം ഓസ്ട്രേലിയക്കെതിരെ 374 റൺസിന്റെ വിജയലക്ഷ്യവും സൗത്ത് ആഫ്രിക്ക ചെയ്‌സ് ചെയ്ത് വിജയിച്ചു.

അതേസമയം സ്കോട്ലാൻഡിനെതിരെയുള്ള മത്സരത്തിൽ ഓറഞ്ച് പടയ്ക്കുവേണ്ടി മാക്സ് ഒഡൗഡ് സെഞ്ച്വറി നേടി തിളങ്ങി. 130 പന്തിൽ പുറത്താവാതെ 158 റൺസ് നേടിയാണ് താരം തിളങ്ങിയത്. 13 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാൻഡിന് വേണ്ടി ഓപ്പണർ ജോർജ് മുൻസിയും സെഞ്ച്വറി നേടിയിരുന്നു. 150 പന്തിൽ 14 ഫോറുകളും  11 കൂറ്റൻ സിക്സുകളും ഉൾപ്പെടെ 191 റൺസ് ആണ് ജോർജ് മുൻസി നേടിയത്.

Netherlands National Cricket Team Create A Great Record In Odi Cricket 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  2 days ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  2 days ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  2 days ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  2 days ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 days ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 days ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 days ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago