പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ തൊഴിൽ മേഖലകളിൽ വിസ വിലക്ക് പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത് : പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുന്ന ഒരു തീരുമാനമാണ് ഒമാൻ പ്രഖ്യാപിച്ചിരിക്കുന്നത് . ചില പ്രത്യേക പ്രഫഷണൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പെർമിറ്റുകൾ ആറ് മാസത്തേക്ക് ഒമാൻ തൊഴിൽ മന്ത്രാലയം
താൽക്കാലികമായി വിലക്കിയിരിക്കുകയാണ്. പ്രവാസി തൊഴിലാളികൾ ഒമാനിൽ ധാരാളമായി ജോലി ചെയ്യുന്ന മേഖലകളിലാണ് ഈ പുതിയ തീരുമാനം കൊണ്ടുവന്നിരിക്കുന്നത്. ആറ് മാസത്തേക്കാണ് വിസ വിലക്ക് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
ജനറൽ- ഇലക്‌ട്രീഷ്യൻ,ജനറൽ -ഇലെക്ട്രിക്കൽ ഇൻസ്റ്റലേഷനുകൾ, ബ്രിക്ക്ലെയർ ,സ്റ്റീൽ ഫിക്സർ ,ടെയ്‌ലർ - സ്ത്രീകളുടെ വസ്ത്രങ്ങൾ-ജനറൽ-തയ്യൽക്കാരൻ- പുരുഷന്മാരുടെ വസ്ത്രങ്ങൾ വെയ്റ്റർ ,പെയിൻ്റർ , ഷെഫ്-ജനറൽ , ഇലക്ട്രീഷ്യൻ,ഹോം ഇൻസ്റ്റലേഷനുകൾ , ബാർബർ കൺസ്ട്രക്ഷൻ വർക്കർ,ജനറൽ , ക്ലീനിംഗ് വർക്കർ,പൊതു കെട്ടിടങ്ങൾ, ലോഡിംഗ് ആൻഡ് അൺലോഡിംഗ് വർക്കർ.
മുകളിൽ പറഞ്ഞ പതിമൂന്ന് പ്രൊഫഷനുകൾക്കാണ് ആറ് മാസത്തേക്ക് വിസ നൽകുന്നത് വിലക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ തൊഴിലാളികൾക്ക് വിസകൾ പുതുക്കുന്നതിനോ, മറ്റൊരു തൊഴിലുടമയിലേക്ക് ഒമാനിൽ നിന്നുകൊണ്ട് മാറുന്നതിനോ തടസം നേരിടില്ല.ഈ പുതിയ തീരുമാനം സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം അറിയിച്ചു.
സ്വകാര്യ തൊഴിൽ മേഖലയിൽ സ്വദേശി പൗരൻമാർക്ക് തൊഴിലവസരം കൂട്ടുന്നതിനായി കഴിഞ്ഞ മാസം തൊഴിൽ മന്ത്രാലയം 30 പുതിയ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമാക്കിയിരുന്നു. സ്വദേശികൾക്ക് മാത്രമായി പ്രാഖ്യാപിച്ച തൊഴിലുകളിൽ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച് ശക്തമായ പരിശോധനയാണ് ഒമാൻ അധികൃതർ നടത്തുന്നത്. സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്വദേശിവത്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് തൊഴിൽ മന്ത്രാലയത്തിൽ നിന്ന് നേടിയിരിക്കണം. എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഒരു ഒമാനിയെ എങ്കിലും നിയമിച്ചിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."