പ്രവാസികളേ, നിങ്ങള്‍ കണ്ടിട്ടുണ്ടോ...! അല്‍ഐനിലെ ഈ ഉപ്പുതടാകം? എങ്കില്‍ മറക്കല്ലേ, വൃത്താകൃതിയിലുള്ള ഈ തടാകം നയനമനോഹരം
ഉപ്പ് തടാകങ്ങള്‍ എന്നു നമ്മളൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ നമുക്കത്ര പരിചയമുള്ള ഒന്നല്ല ഇത്. സാധാരണ വെള്ളത്തെ അപേക്ഷിച്ച് ഉപ്പിന്റെയും മറ്റുധാതുക്കളുടെയും അംശം കൂടുതലാണ് എന്നതാണ് ഇവയുടെ വ്യത്യാസം. എന്നാല്‍ അബൂദബിയില്‍ നിന്ന് അല്‍ഐനിലേക്ക് പോകുന്ന ട്രക്ക് റോഡില്‍ അധികദൂരത്തല്ലാതെ ഒരു ഉപ്പ് തടാകമുണ്ട്. പരന്നങ്ങനെ കിടക്കുന്ന അല്‍ വത്‌വ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഉപ്പ് തടാകം. ഈ തടാകം കാണാത്ത പ്രവാസികള്‍ ഉണ്ടോ?
ഈ തടാകം മരുഭൂമിക്കിടയില്‍ പ്രകൃതി ഒളിപ്പിച്ചുവച്ച ഒരു ജൈവ വിസ്മയം തന്നയാണ്. നീലകണ്ണുകളുള്ള ഈ തടാകം സഞ്ചാരികള്‍ക്ക് നയനവിസമയമേകുന്നു. പരന്നുകിടക്കുന്ന ഈ മരുഭൂപ്രദേശത്ത് അതിമനോഹരമായി വൃത്താകൃതിയില്‍ എങ്ങനെ ഒരു തടാകം രൂപ്പപ്പെട്ടു എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങളൊന്നുമില്ല. ബദുക്കളുടെ പൗരാണിക ആവാസ മേഖലയായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.
വിശാലമായ മരുഭൂമികള്‍ പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ മണ്ണുകള്‍ ഇതെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. വിരിഞ്ഞു നില്‍ക്കുന്ന പൂവ് കണ്ടാല്‍ നമ്മള്‍ നോക്കിനില്‍ക്കാറില്ലേ? അതുപോലെ വര്‍ണനയ്ക്കതീതമാണ് മരുഭൂമി. വത്‌വ തടാകത്തിന്റെ പാര്‍ശ്വങ്ങളെ സംരക്ഷിക്കുന്നത് ഉപ്പ് മതിലുകളാണ്. തടാകത്തിന്റെ മധ്യത്തില്‍ രൂപപ്പെട്ടുകിടക്കുന്ന ഉപ്പ് വൃത്തങ്ങളില്‍ പക്ഷികള്‍ പറന്നിറങ്ങി നൃത്തം ചെയ്യുന്നത് കാണാം.
വെള്ളം ഒഴിഞ്ഞുപോയ ഭാഗത്ത് കൂന്ന്കൂടി കിടക്കുന്ന ഉപ്പ് കൂമ്പാരങ്ങളും നടവഴികളിലെല്ലാം ഉറച്ച് കിടക്കുന്ന ഉപ്പിന്റെ വെള്ളപ്പരപ്പുകളും കാണാം. ഈ തടാകത്തിന്റെ ആഴം പലഭാഗത്തും പലതരത്തിലാണ്. അതുകൊണ്ട് തന്നെ നീലമിഴികളിലെ തെളിച്ചം കണ്ട് ആരും വെളിച്ചത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കണ്ട. ഇത് നിയമ വിരുദ്ധമാണ്, മാത്രമല്ല, അപകടവുമാണ്. ചില സന്ദര്‍ഭങ്ങളില്‍, ഉപ്പ് തടാകത്തില്‍ കടല്‍ വെള്ളത്തേക്കാള്‍ സാന്ദ്രത കൂടുതലാവും.
ഉപ്പ് തടാകത്തിലൂടെ നടക്കുമ്പോള്‍ ചില ഭാഗങ്ങള്‍ വരള്‍ച്ച ബാധിച്ചപ്പോലെ തെളിഞ്ഞുവരുന്നതും കാണാം. തടാകത്തിലേക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് ബാഷ്പീകരിക്കപ്പെടുന്ന അളവിനേക്കാള്‍ കുറവായത് കാണരണമാണിത്. ഇറാനിലെ സോള്‍ട്ടന്‍ തടാകത്തിന്റെ മിനിയേച്ചര്‍ പോലെ. തടാകത്തിലേക്കെത്തിക്കുന്ന വെള്ളത്തിന്റെ അളവൊന്നു കുറഞ്ഞാല്‍ മതി തടാകം ഉപ്പുഭൂമിയായി രൂപപ്പെടാന്‍. ഇതിന് അടുത്ത് തന്നെ കടലുള്ളതും അധികൃതരുടെ ജാഗ്രതയുമാണ് ഇതു നിലനിന്നു പോവാന്‍ കാരണവും. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഉപ്പുവെള്ള തടാകങ്ങള്‍ കുറയുന്നു.
കാലാവസ്ഥ വ്യതിയാനം, അണക്കെട്ടുകളുടെ വ്യാപനം തുടങ്ങിയവ ഈ കുറയലിന് കാരണമാണ്. അബൂദബിയിലെ ഉപ്പ് തടാകം കാണാന്‍ ഫോര്‍വീല്‍ വാഹനത്തിലും അല്ലാതെയും വരാം. ശ്രദ്ധിച്ച് വാഹനം ഓടിക്കണം. അബൂദബി- സൗദി റൂട്ടില്‍ നിന്നാണ് ഇവിടേക്കുള്ള വഴി. ഗുഗ്ള്‍ കൃത്യമായി വഴി പറഞ്ഞുതരും. മാലിന്യങ്ങള്‍ വലിച്ചറിയുന്നത് പൂര്‍ണമായും ഒഴിവാക്കണം. തടാകത്തിലേക്ക് വേസ്റ്റുകളൊന്നും വലിച്ചെറിയരുത് . ഇങ്ങനെ കണ്ടതിനെ തുടര്‍ന്ന് ഇവിടെ സന്ദര്‍ശകര്‍ക്ക് മുമ്പ് നിയന്ത്രണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."