കോഡൂരില്‍ കുടിവെള്ള പദ്ധതി വിഹിതം കൈമാറി
കോഡൂര്‍: ഗ്രാമപഞ്ചായത്തില്‍ ഈ വാര്‍ഷത്തെ പദ്ധതികളുടെ നിര്‍വഹണം മുണ്ടക്കോട് നിരപ്പില്‍ കുടിവെള്ള പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് വിഹിതം കൈമാറി തുടക്കം കുറിച്ചു. ജില്ലയില്‍ ആദ്യമായിട്ടാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണം ആരംഭിക്കുന്നത്.കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് പി ഉബൈദുള്ള എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായി 16 ലക്ഷം രൂപയും ചേര്‍ത്ത് 41 ലക്ഷം രൂപയാണ് വകയിരിത്തിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ 16 ലക്ഷം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിയില്‍ നിന്നു സ്വീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമാദേവി, സ്ഥിരസമിതി അധ്യക്ഷരായ എം.ടി ബഷീര്‍, കെ.എം സുബൈര്‍, സജ്‌നമോള്‍ ആമിയന്‍, ഗ്രാമപഞ്ചായത്തംഗം കടമ്പോട്ട് മുഹമ്മദലി, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ വി പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ പ്രേമാനന്ദന്‍, സീനിയര്‍ ക്ലാര്‍ക്ക് എ.ജെ സജീഷ്, ഗ്രാമപഞ്ചായത്ത് കംപ്യൂട്ടര്‍ പരിശീലന കേന്ദ്രം മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ പാലാംപടിയന്‍, വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി അബ്ബാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."