എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്, വിചാരണ അടുത്ത മാസം
കൊച്ചി: രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ വിചാരണ നടപടികള്‍ അടുത്തമാസം ആരംഭിക്കും. പ്രതി ഷാരൂഖ് സെയ്ഫിയെ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതിയായിട്ടുള്ളത്. തന്നെ തിരിച്ചറിയാതിരിക്കാനാണ് ഷാറൂഖ് സെയ്ഫ് ആക്രമണത്തിനായി കേരളം തെരഞ്ഞെടുത്തതെന്നും ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയ ശേഷം തിരികെ മടങ്ങുകയായിരുന്നു പ്രതീയുടെ ഉദ്ദേശമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. എലത്തൂരില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സെയ്ഫി ഇതില്‍ ആകൃഷ്ടനായതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ യു.എ.പിഎ, റെയില്‍വേ ആക്ട് കൂടാതെ പൊതു മുതല്‍ നശിപ്പിച്ചതിനുള്ള വകുപ്പുമാണ് ചുമത്തിയിട്ടുളളത്.
2023 ഏപ്രില്‍ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ഡി വണ്‍ കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ ഷാരൂഖ് സെയ്ഫി പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഒരു കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പ്രാരംഭ ഘട്ടത്തില്‍ കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് യു.എപി.എ ചുമത്തിയതോടെയാണ് എന്‍.ഐ.എ ഏറ്റെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളെയും സാക്ഷികളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഷാറുഖ് സെയ്ഫിയുടെ സ്വദേശമായ ഡല്‍ഹി അടക്കം 10 ഇടങ്ങളില്‍ പരിശോധന നടത്തി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രതിയുടെ മനോനിലയും പരിശോധിച്ചു.
The trial for the Elathur train fire case is set to begin next month. Get the latest updates on the investigation and the court proceedings in this significant case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."