HOME
DETAILS
MAL
യൂറോ സെയിലിങ് ഓപൺ ചാംപ്യൻഷിപ്: സ്വർണത്തിളക്കത്തിൽ ഷാർജയുടെ ആദിൽ - നേടിയത് രണ്ടു സ്വർണവും ഒരു വെങ്കലവും
Web Desk
August 20 2024 | 06:08 AM
ഷാർജ: സ്വീഡനിൽ നടന്ന യൂറോ സെയിലിങ് ഓപൺ ചാംപ്യൻഷിപ്പിൽ അൽ ഹംരിയ ഒളിംപിക് മോഡേൺ സെയിലിങ് വിഭാഗത്തിൽ വിദഗ്ധ നാവികൻ ആദിൽ ഖാലിദ് രണ്ട് സ്വർണവും ഒരു വെങ്കലവും നേടി. ആദിലിന്റെ പ്രകടനത്തെ അൽ ഹംരിയ കൾച്ചറൽ ആൻഡ് സ്‌പോർട്‌സ് ക്ലബ് ചെയർമാൻ ഹുമൈദ് അൽ ഷംസി പ്രശംസിച്ചു.
ടീമിൻ്റെ പരിശീലകനായ ക്യാപ്റ്റൻ നജീബ് പാഷയുടെ മാർഗനിർദേശങ്ങൾ പാലിച്ച് ആദിൽ കഠിനാധ്വാനം നടത്തിയെന്നും അദ്ദേഹത്തിന്റെ അർപ്പണവും തുടർ പരിശീലനങ്ങളും ഈ നേട്ടത്തിലേക്ക് നയിച്ചെന്നും അൽ ഷംസി അഭിപ്രായപ്പെട്ടു. ഷാർജ സ്‌പോർട്‌സ് കൗൺസിലിൻ്റെയും അൽ ഹംരിയ ക്ലബ് ഡയരക്ടർ ബോർഡിൻ്റെയും അചഞ്ചലമായ പിന്തുണയും വിജയത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."