ഗര്‍ഭിണിയെ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം; പ്രതി പിടിയില്‍
പത്തനംതിട്ട: കൂടെ താമസിച്ചിരുന്ന ഗര്‍ഭിണിയെ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വിഷ്ണു ബിജുവാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയില്‍ നടന്ന വഴക്കിനെ തുടര്‍ന്ന് യുവാവ് യുവതിയെ ചവിട്ടുകയായിരുന്നു. പിന്നീട് വയറുവേദനയെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ചതായി കണ്ടെത്തിയത്. പിന്നാലെ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടിയത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശിയായ യുവതിയും പ്രതിയും ഒരു വര്‍ഷമായി ഒരുമിച്ചായിരുന്നു താമസം.
A tragic incident where a pregnant woman was kicked, resulting in the death of her unborn child. The accused has been arrested and charged. This article highlights the severity of violence against pregnant women and the consequences of such heinous crimes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."