HOME
DETAILS

ബലാല്‍സംഗക്കേസില്‍ ഒത്തുതീര്‍പ്പ് നിലനില്‍ക്കില്ല: ഹൈക്കോടതി

  
August 26 2024 | 01:08 AM

kerala-high-court-rape-case-settlement-not-permissible-2016-incident

കൊച്ചി: ബലാല്‍സംഗക്കേസുകളിൽ കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഗൗരവമായ കുറ്റങ്ങളില്‍ ഒത്തുതീർപ്പുണ്ടായെന്ന കരാറുണ്ടാക്കുന്നത് പ്രോസിക്യൂഷന്‍ നടപടികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. അതിനാല്‍ ഇത്തരം കേസുകള്‍ റദ്ദാക്കാനാവില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി.

പഞ്ചായത്ത് ജീവനക്കാരിയെ ഓഫിസില്‍ വച്ച് ബലാല്‍സംഗം ചെയ്തതിന് ഇരിങ്ങാലക്കുട പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ അസി. സെക്രട്ടറി നല്‍കിയ ഹരജി തള്ളിയാണ് കോടതി പരാമര്‍ശം. 2016 മാര്‍ച്ച് 13ന് ഞായറാഴ്ച അടിയന്തരജോലിക്കെന്ന് പറഞ്ഞ് ഓഫിസിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും തമ്മിലുണ്ടാക്കിയ കരാറും കോടതിയില്‍ ഹാജരാക്കി. കരാറിന്റെ പേരില്‍ കേസ് റദ്ദാക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

പ്രതി കുറ്റംചെയ്‌തെന്നതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരി നല്‍കിയ പ്രഥമവിവര മൊഴി ഉള്‍പ്പെടെ കോടതി പരിശോധിച്ചു. ഭയംമൂലം പരാതിക്കാരി ആദ്യം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. വിവാഹം കഴിക്കാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം തുടര്‍ന്നു. 2016 മാര്‍ച്ച് 13ന് നടന്ന സംഭവം ഉഭയസമ്മതപ്രകാരമല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി വിചാരണ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.

The Kerala High Court has ruled that settlements between parties are not permissible in rape cases. The court emphasized that agreements to resolve serious criminal charges undermine prosecutorial processes. The ruling came after a petition seeking to dismiss a case where a panchayat employee was allegedly sexually assaulted. The court found that the sexual acts were not consensual and that the case required trial, rejecting the plea to drop charges based on a settlement.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago