മുണ്ടക്കൈ പുനരധിവാസത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്; 20 കോടി കൈമാറി
തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സമാഹരിച്ച തുക കൈമാറി. ആദ്യഗഡുവായി ഇരുപത് കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കുടുംബശ്രീ സംഘടിപ്പിച്ച ''ഞങ്ങളുമുണ്ട് കൂടെ' ക്യാമ്പയിനിന്റെ ഭാഗമായാണ് ധനസമാഹരണം നടത്തിയത്.
1070 സി.ഡി.എസ്സുകളില്‍ നിന്നുമായി 20,05,00,682 രൂപയും, നൈപുണ്യ പരിശീലന ഏജന്‍സികളില്‍ നിന്ന് 2,05,000 രൂപയുമാണ് സ്വരൂപിച്ചത്. ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, നിയുക്ത എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഗീത, കുടുംബശ്രീ ഡയറക്ടര്‍ കെ.എസ് ബിന്ദു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Kudumbashrees hand for Mundakai rehabilitation 20 crores was handed over
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."