HOME
DETAILS

എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാര്‍ശ; ഗുരുതര ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട് 

  
Web Desk
September 02, 2024 | 3:55 AM

Internal Affairs Department Recommends Action Against SP Sujeet Das Following PV Anwar MLAs Allegations

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കി. സര്‍വിസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. പി.വി അന്‍വറുമായുള്ള സംഭാഷണം പൊലിസ് സേനയ്ക്ക് നാണക്കേടെന്ന ഡി.ഐ.ജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പി സര്‍ക്കാരിന് കൈമാറും. പരാതി പിന്‍വലിക്കാന്‍ എം.എല്‍.എയോട് പറഞ്ഞത് തെറ്റെന്നും ഓഡിയോ പുറത്തുവന്നത് പൊലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എസ്.പി സുജിത് ദാസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പില്‍ തിരക്കിട്ട ആലോചന നടക്കുന്നതായാണ് വിവരം. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

പിവി അന്‍വര്‍ എം.എല്‍.എയുമായുള്ള ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. പരാതി പിന്‍വലിക്കാന്‍ പിവി അന്‍വറിനോട് സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. എസ്പിയുടെ ക്യാമ്പ് ഓഫിസിലെ മരം മുറി കേസ് തീര്‍പ്പാക്കാന്‍ ഉന്നതതല ഇടപെടലുണ്ടായി. ആരോപണ വിധേയനായ സുജിത് ദാസിനോട് പരാതി പിന്‍വലിക്കാന്‍ അന്‍വര്‍ എം.എല്‍.എയെ വിളിക്കണമെന്ന് ഡി. ഐ. ജി നിര്‍ദേശിച്ചു. അന്‍വറുമായി സംസാരിച്ച സുജിത് ദാസിന്റെ ഓഡിയോയിലാണ് ഡി. ഐ. ജി വിളിച്ച കാര്യം പറയുന്നത്. പി.വി അന്‍വര്‍ പരാതി നല്‍കിയ വിവരം നിലവിലെ മലപ്പുറം എസ്പി ഡി. ഐ ജിയെ അറിയിച്ച ശേഷമാണ് ആരോപണ വിധേയനായി ഡി. ഐ. ജി ഇടപെട്ടത്.

 

The Internal Affairs Department has recommended action against SP Sujeet Das in response to allegations made by PV Anwar MLA



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വിവിധ ജില്ലകളിലെ മുനിസിപ്പാലിറ്റി കോർപ്പറേഷൻ ലീഡ് നില

Kerala
  •  4 days ago
No Image

എറണാകുളം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 days ago
No Image

തൃശൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 days ago
No Image

പാലക്കാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  4 days ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 days ago
No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  4 days ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 days ago
No Image

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

uae
  •  4 days ago
No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 days ago