HOME
DETAILS
MAL
രണ്ടര വയസ്സുകാരി സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍
backup
August 31 2016 | 13:08 PM
മനാമ : ബഹ്‌റൈനിലെ ഒരു സ്വിമ്മിങ് പൂളില്‍ രണ്ടര വയസ്സ് പ്രായമുള്ള ഒരു സ്വദേശി ബാലികയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍സാകാനിലെ നൂര്‍ അമര്‍ എന്ന ബഹ്‌റൈനി പെണ്‍കുട്ടിയാണ് വീടിനു സമീപം തയാറാക്കിയിട്ടുള്ള പ്ലാസ്റ്റിക് സ്വിമ്മിങ് പൂളില്‍ വീണു മരിച്ചത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പരിസരത്ത് ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി സ്വിമ്മിങ് പൂളിലെത്തിയതെന്ന് കരുതുന്നു. പിന്നീട് കാണാതായ കുട്ടിയെ ഏറെ നേരെ തിരഞ്ഞതിനു ശേഷമാണ് ചലനമറ്റ നിലയില്‍ കണ്ടെത്തിയതെന്ന് പ്രാദേശിവാസികള്‍ വിശദീകരിച്ചു. എന്നാല്‍ പൂളിന് ഉയരം വളരെ കുറവായിരുന്നിട്ടും എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."