HOME
DETAILS

ഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ചേര്‍ത്തു പിടിച്ച് അവരെത്തി അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍

  
Web Desk
September 02, 2024 | 9:19 AM

Flood-Affected Students Begin New Chapter in Rebuilt Schools

ഉരുളെടുത്ത കിനാക്കളുടെ അവശിഷ്ടങ്ങള്‍ താണ്ടി നോവോര്‍മകളുടെ കൈപിടിച്ച് പുതിയ കിനാക്കളിലേക്ക് പ്രതീക്ഷകളിലേക്ക് അവരെത്തി. വെള്ളാര്‍മല സ്‌കൂളിലേയും മുണ്ടക്കൈ ജി എല്‍ പി എസിലെയും കുഞ്ഞുങ്ങള്‍. ഇനിയവര്‍ക്ക് പുതിയ പാഠങ്ങളാണ്. കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചില്‍ കൊണ്ടു തന്ന മുഴുവന്‍ നോവുകളേയും ഒരോരത്തേക്ക് മാറ്റി നിര്‍ത്തി അവരുടെ ഉള്ളിലെ സ്ലേറ്റ് പൊട്ടില്‍ ഇനിയവര്‍ എഴുതി തുടങ്ങുക അതിജീവനത്തിലേക്ക് കരുത്തുറ്റ പാഠങ്ങളുടെ ആദ്യാക്ഷരങ്ങളാണ്. 

വെള്ളാര്‍മല സ്‌കൂള്‍ മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും മുണ്ടക്കൈ സ്‌കൂള്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. പുന:പ്രവേശനോത്സവത്തോടെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ചൂരല്‍ മലയില്‍ നിന്ന് സ്‌കൂളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര. ബസിറങ്ങിയ വിദ്യാര്‍ഥികളെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലാണ്‌വരവേറ്റത്. 

ദിവസങ്ങള്‍ക്ക് ശേഷമാണ് പലരും പരസ്പരം കാണുന്നത്. അതിന്റെ സന്തോഷം അവരുടെ മുഖങ്ങളില്‍ കാണാമായിരുന്നു. വിവരണാതീതമായിരുന്നു ബെസ്റ്റികളെ ജീവനോടെ കണ്ടതിന്റെ ആവരുടെ ആഹ്ലാദം. 
 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കുമെന്നും ക്ലാസുകള്‍ നഷ്ടമായതിന്റെ പഠന വിടവ് നികത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വി ശിവന്‍കുട്ടി പറഞ്ഞു.

വെള്ളാര്‍മല സ്‌കൂളിന്റെ തകരാത്ത കെട്ടിടം ദുരന്തത്തിന്റെ സ്മാരകമായി നിലനിര്‍ത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 36 വിദ്യാര്‍ത്ഥികളുടെ ജീവനാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നിരുന്നത്. 17 പേര്‍ ഇപ്പോഴും കാണാമറയത്താണ്. ദുരന്തത്തില്‍ നഷ്ടമായ 135 എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബാഗ്, ടെക്സ്റ്റ് പുസ്തകം, നോട്ടുകള്‍ തുടങ്ങി വെള്ളക്കുപ്പി വരെ ക്ലാസ്സുകളില്‍ സജ്ജീകരിച്ചിരുന്നു.

In the wake of devastating landslides and floods, students from the flood-hit areas of Vellarmala and Mundakkai have embarked on a new educational journey in newly established schools



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago