നെഹ്‌റു ട്രോഫി വള്ളംകളി 28ന്
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി മാറ്റിവച്ചിരുന്നു. നെഹ്‌റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.
ഈ മാസം 28 ന് വള്ളംകളി നടത്താന്‍ സൗകര്യമെന്ന് ഭൂരിപക്ഷം ക്ലബ്ബുകളും യോഗത്തില്‍ അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തില്‍ ചര്‍ച്ചചെയ്തു. ഈമാസം 24ാം തീയതിയോടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക വള്ളംകളികള്‍ അവസാനിച്ചിരുന്നു. അതേസമയം നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
വള്ളംകളി ഇല്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണെന്നും, നെഹ്‌റു ട്രോഫി വള്ളം കളിക്കായി ടൂറിസം വകുപ്പ് ഒരു കോടി രൂപ നല്‍കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടൂറിസം മേഖലക്ക് നെഹ്‌റു ട്രോഫി വള്ളം കളി ഏറെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ വള്ളംകളി സംഘടിപ്പിക്കേണ്ടത് ടൂറിസം വകുപ്പല്ല. വള്ളംകളി നടക്കണം എന്നാണ് ടൂറിസം വകുപ്പിന്റെ ആഗ്രഹമെന്നും, അതിനായി മുന്‍പന്തിയില്‍ ടൂറിസം വകുപ്പ് ഉണ്ടാകുമെന്നും, എങ്ങനെയെങ്കിലും വള്ളംകളി നടത്താന്‍ ശ്രമിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
The iconic Nehru Trophy Boat Race is scheduled to take place on the 28th, showcasing Kerala's rich cultural heritage and traditional boat racing skills, attracting tourists and locals alike to the scenic backwaters of Alleppey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."