സഞ്ചാരികളേ വരൂ തിരുവനന്തപുരത്തേക്ക്; ഇവിടെയുണ്ട് കായലിലൂടെ ഒഴുകുന്ന ഭക്ഷണശാല
പിക്‌നിക് ഇഷ്ടമില്ലാത്തവര്‍ ആരാണ്..! തിരുവനന്തപുരത്തുകാര്‍ക്ക് വീക്കെന്‍ഡിലോ അല്ലെങ്കില്‍ വണ്‍ഡേ ട്രിപ്പ് പ്ലാന്‍ ചെയ്തുപോകുന്ന ഇതര ജില്ലക്കാര്‍ക്കുമൊക്കെ കാണാനും ആസ്വദിക്കാനും പറ്റിയ സ്ഥലമാണ് വേളി ടൂറിസ്റ്റ് വില്ലേജ്. തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റര്‍ യാത്ര ചെയ്തു പോകണം വേളിഗ്രാമത്തിലെത്താന്‍. ഇവിടത്തെ ഏറ്റവും പ്രധാന ആകര്‍ഷണം അതിസുന്ദരമായ വേളി കായല്‍ തന്നെയാണ്.
ഒന്നു റിലാക്‌സ് ആവാനും കായലിന്റെ ഭംഗി ആസ്വദിക്കാനുമൊക്കെ നിരവധി ആളുകള്‍ വീക്കെന്‍ഡില്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.വേളികായല്‍ അറബിക്കടലിനോട് ചേരുന്ന ഭാഗമാണ്. കടലിനും കായലിനുമിടയിലായി വീതികുറഞ്ഞ ഒരു മണല്‍ത്തിട്ടയുണ്ട്. പൊഴിയെന്നാണ് ഈ മണല്‍തിട്ട പൊതുവെ അറിയപ്പെടുന്നത്.
മഴക്കാലമായാല്‍ ഈ മണല്‍തിട്ട മുറിഞ്ഞ് കായല്‍ജലം അറബികടലിലേക്ക് വന്നു ചേരും. വേളിക്കായലിന്റെ ഭാഗം തന്നെയാണ് ആക്കുളം കായല്‍. വേളിക്കായല്‍ കടലില്‍ ലയിക്കുന്ന ഭാഗമാണ് ആക്കുളം കായല്‍ എന്നറിയപ്പെടുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സുകളും നീന്താനുള്ള സൗകര്യങ്ങളുമുണ്ട് ആക്കുളം ലേക്കില്‍.
കുട്ടികള്‍ക്ക് കളിക്കാനായി ഒരു പാര്‍ക്കും ഇവിടെയുണ്ട്. മാത്രമല്ല ഒഴുകുന്ന കഫേയും ഉണ്ട് ഇവിടെ. ബോട്ട് യാത്ര നടത്താനുള്ള സൗകര്യം പെഡല്‍ബോട്ടുകളും തുഴബോട്ടുകളുമെല്ലാം ഇവിടെയുണ്ട്. വേഗം കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് മോട്ടോര്‍ ഘടിപ്പിച്ച സ്പീഡ് ബോട്ടിലും യാത്ര ചെയ്യാവുന്നതാണ്.
കായലും കടലും അറബിക്കടലിനോട് ചേരുന്ന വേളി കായലില്‍ കായലിനേയും കടലിനേയും വേര്‍തിരിക്കുന്ന പൊഴി എന്ന് അറിയപ്പെടുന്ന മണല്‍തിട്ടയും കാണാവുന്നതാണ്.
അസ്തമയം
അതുപോലെ അതിമനോഹരമാണ് ഇവിടുത്തെ അസ്തമയ ക്കാഴ്ച. ഇതുകാണാനായി വീക്കെന്‍ഡുകളിലൊക്കെ നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. ഒഴുകുന്ന ഭക്ഷണ ശാല വേളിയില്‍ കെടിഡിസിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒഴുകുന്ന ഭക്ഷണശാലയുമുണ്ട്.
ഈ കായലില്‍ ആണ് ഭക്ഷണ ശാലസ്ഥിതി ചെയ്യുന്നത്. വേളിയിലെ ആക്കുളം കായലിന് സമീപത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ശംഖിന്റെ ശില്‍പ്പം അതിമനോഹരമാണ്. നിരവധിയാളുകളാണ് ഇവിടെ വന്ന് ഫോട്ടോ എടുക്കുന്നത്.
സന്ദര്‍ശന സമയം എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."