സുചിത്രയുടെ ആരോപണം; റിമ കല്ലിങ്കലിനും, ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം
കൊച്ചി: ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന ആരോപണത്തില്‍ നടി റിമ കല്ലിങ്കലിനും, സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. യുവമോര്‍ച്ച കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.
തമിഴ് ഗായിക സുചിത്രയാണ് റിമയ്ക്കും ആഷിഖിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. റിമയും ആഷിഖും നടത്തുന്ന പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി സുചിത്ര ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അവരുടെ പാര്‍ട്ടികളില്‍ നല്‍കുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത് തന്നോടു പറഞ്ഞെന്ന് സുചിത്ര ആരോപിക്കുന്നു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തുകയും പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്‌തെന്നാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്‌ക്കെതിരെ റിമ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
A preliminary investigation has been ordered against Rima Kallingal and Aashiq Abu following allegations made by Suichithra. Stay updated on the latest developments in this case and the investigation proceedings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."