യുവതി പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കൊച്ചിയില്‍ എന്റെ കൂടെ; തെളിവുണ്ട്, പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസന്‍
കൊച്ചി: സിനിമാ നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡനാരോപണം വ്യാജമെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.
2023 ഡിസംബര്‍ പതിനഞ്ചിന് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ സമയത്ത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു നിവിന്‍ പോളി. പതിനാലാം തീയതി രണ്ടര കഴിഞ്ഞ് നടന്‍ ഹോട്ടലില്‍ എത്തിയതായും പിറ്റേദിവസം വൈകീട്ട് നാലരയ്ക്ക് ചെക്ക് ഔട്ട് ചെയ്തതും ബില്ലില്‍ വ്യക്തമാണ്.
15ാം തീയതി പുലര്‍ച്ചെ വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. അതിനുശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി.
Nivin Pauly with Him on the Alleged Day -vineeth sreenivasan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."