പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസനമാണ് നാടിന് ആവശ്യമെന്ന്
വൈത്തിരി: കഴിഞ്ഞ കാലങ്ങളില്‍ വികസനത്തിന്റെ പേരില്‍ ജില്ലയിലടക്കം വിവിധ ഭാഗങ്ങളില്‍ പ്രകൃതിക്ക് ദോശകരമായ രീതിയില്‍ മലയിടിച്ചും, പാടം നികത്തിയും പാറമടകള്‍ ഇല്ലാതാക്കിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പരിസ്ഥിതിയേയും നദികളേയും നശിപ്പിച്ചുവെന്നും നമ്മുടെ കാലാവസ്ഥയെ തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് വികസനം എത്തിയെന്നും ഇതിന് മാറ്റമുണ്ടാവേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാ കുമാരി പറഞ്ഞു.
കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന നേതൃത്വ ക്യാംപ് വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാന പ്രസിഡന്റ് അഡ്വ. ശരിഫ് ഉള്ളത്ത് അധ്യക്ഷനായി. മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ സൈതാലിക്കുട്ടി മുഖ്യാതിഥിയായി.
എം.എന്‍ ഗിരി കാക്കനാട്, എം.വി രാജേഷ് നടവയല്‍, ജഗത് മയന്‍ ചന്ദ്രപുരി, അയ്യൂബ് മേലേടത്ത്, അഷ്‌റഫ് വാവാട്, നൗഷാദ് പരുന്തന്‍, സൈമണ്‍ തോണക്കര, മൂസ പാട്ടില്ലത്ത്, ബാപ്പു വാവാട്, സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷമിജ് കാളികാവ് സ്വാഗതവും നൗഷാദ് പരുന്തന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്ത്രി പ്രഥം പരിപാടി നഗരസഭ കൗണ്‍സിലര്‍ ടി. ശോഭന ഉദ്ഘാടനം ചെയ്തു. ഹഫ്‌സത്ത്, സുലോചന രാമകൃഷ്ണന്‍ സംസാരിച്ചു. ബാല പഥം പരിപാടി സിദാര്‍ ഉള്ളത്ത് ഉദ്ഘാടനം ചെയ്തു. കലാ സാംസ്‌കാരി സംഗമവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."